വ​ട്ട​വ​ട​യി​ലെ മ​ണ​ത്ത​ള​ത്ത് ത​ക​ർ​ന്ന പാ​ലം

വട്ടവടയിലെ പാലം തകർന്നു; ചരക്കുനീക്കം പ്രതിസന്ധിയിൽ

മൂന്നാർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാലം തകർന്നതോടെ വട്ടവടയിൽനിന്നുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ. ടോപ് സ്റ്റേഷനിൽനിന്ന് വട്ടവടയിലേക്ക് പോകുന്ന വഴിയിൽ മണത്തളത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപമുള്ള പാലത്തി‍െൻറ ഒരുഭാഗമാണ് തകർന്നത്.

വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കാത്തതുമൂലം ടൺകണക്കിന് പച്ചക്കറികളാണ് നശിക്കുന്നത്. പാലത്തി‍െൻറ അഭാവം വട്ടവടയിൽ ഉൽപാദിപ്പിക്കുന്ന ശീതകാല പച്ചക്കറികൾ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രതിസന്ധിയാവുകയാണ്.

ചെറിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുമെങ്കിലും ഭാരംകൂടിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് പ്രയാസമുണ്ട്. ചരക്കുനീക്കം നിലച്ചാൽ വട്ടവടയിലേക്ക് അരി ഉൾപ്പെടെ അത്യാവശ്യ വസ്തുക്കൾ എത്തിക്കുന്നതും പ്രതിസന്ധിയിലാകും. വിളവെടുക്കുന്ന ശീതകാല പച്ചക്കറികൾ മറ്റിടങ്ങളിലേക്ക് എത്തിക്കാനാവാതെ കർഷകർക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവരിക.

Tags:    
News Summary - The bridge at Vattavada collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.