കാർ ലോറിയിൽ ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

മൂ​ല​മ​റ്റം: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പ​ട​മു​ഖം സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പു​ഴ കു​ന്നേ​ൽ സി​റി​യ​ക് (66), ഭാ​ര്യ വ​ത്സ​മ്മ (61), സ​ഹോ​ദ​ര​ൻ ടോ​മി ജോ​സ​ഫ് (55), സി​റി​യ​ക്കി​ന്‍റെ മ​ക​ൾ മീ​നു (36), മ​ക്ക​ളാ​യ സ​ർ​വി​ൻ (10), ഹൈ​ഡ​ൺ (6) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ ശേ​ഷം തൊ​ടു​പു​ഴ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടു​ക്കി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പ​ന്ത​ൽ തൂ​ണി​ൽ ഇ​ടി​ച്ച ശേ​ഷം ഗോ​ഡൗ​ണി​ന്‍റെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The car crashed into the lorry; Six people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.