തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾക്ക് മുന്നിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകി പൊതുഗതാഗതത്തെ തകർക്കാൻ അധികാരികൾ കൂട്ടുനിൽക്കുന്നതായി അഖിലേന്ത്യ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വർഗീസ് ആരോപിച്ചു.
കോവിഡാനന്തര കാലം അനുവദിച്ച സ്വകാര്യബസ് പെർമിറ്റുകളെ സംബന്ധിച്ച് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയിൽ മാത്രം 57 അപേക്ഷകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്.
ഇത് മുഴുവൻ ലാഭകരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിലാണ്. ഇത്തരത്തിൽ നേരത്തെ പെർമിറ്റ് അനുവദിച്ചതിന്റെ ഫലമായി ഓരോ കെ.എസ്.ആർ.ടി.സി ബസിനും ഹൈറേഞ്ച് മേഖലയിൽ 5000 മുതൽ 7000 രൂപ വരെ ദിവസം കലക്ഷനിൽ കുറവുണ്ടായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥരും അവരുടെ നിർദ്ദേശപ്രകാരം ജില്ലതല ഉദ്യോഗസ്ഥരും ചില ഉപദേശക സമിതിയംഗങ്ങളുമാണ് ഈ നശീകരണ പ്രക്രിയക്ക് ആസൂത്രണം ഒരുക്കുന്നതെന്ന ആക്ഷേപവും മാത്യു വർഗീസ് ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.