ഒാരോ മഴക്കാലവും ഇടുക്കിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഉരുൾപൊട്ടലിെൻറയും വെള്ളപ്പൊക്കത്തിെൻറയും മണ്ണിടിച്ചിലിെൻറയും ഭീതിനിറഞ്ഞ ഒാർമകൾ മലയോര ജില്ലക്ക് ഒരുപാടുണ്ട്. തലേന്നുവരെ തൊട്ടടുത്ത് നിന്നവർ, വിശേഷം പറഞ്ഞവർ പെട്ടന്നൊരുവേള അപ്രത്യക്ഷരാകുന്നതിെൻറ ആഘാതം വളരെ വലുതാണ്. തുടരുന്ന പ്രകൃതിദുരന്തങ്ങളിൽനിന്ന് മോചനം കൊതിക്കുന്ന ഇടുക്കിയുടെ ആകുലതകളിലേക്ക് അന്വേഷണം.
ആധിയാണ്, ഒാരോ മഴക്കാലവും
കഴുത്തൊപ്പം മണ്ണുമൂടി കിടക്കുേമ്പാഴും ഹസൻകുട്ടി തിരഞ്ഞത് ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയുമായിരുന്നു. വീടിരുന്ന സ്ഥാനത്ത് വലിയ പാറക്കല്ലുകളും മൺകൂനകളും മാത്രം. 2018ലെ പെരുമഴക്കാലത്ത് അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്ത് വർഷങ്ങളായി താമസിച്ചുവന്ന കുന്നേൽ ഹസൻകുട്ടിക്ക് നഷ്ടമായത് ഭാര്യയും മകനും മരുമകളും രണ്ടു പേരക്കുട്ടികളും. ദുരന്തം നടന്ന് മൂന്നുവർഷം പിന്നിടുേമ്പാഴും ഹസൻകുട്ടിയെ ആ ഓർമകൾ വേട്ടയാടുന്നു. ഇപ്പോഴും ആശുപത്രികൾ കയറിയിറങ്ങുകയാണ് ഇദ്ദേഹം. പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. ഒരുമിച്ചത്താഴം ഉണ്ട് ഉറങ്ങാൻ കിടന്ന ഉറ്റവരെ ദുരന്തം കവർന്നുവെന്ന് ഓർക്കാൻപോലുമുള്ള കരുത്ത് 73കാനായ ഹസൻകുട്ടിക്കില്ല. ഇടുക്കിയിൽ ദുരന്തങ്ങൾ അവശേഷിപ്പിക്കുന്നവരുടെ ഒരു മുഖം മാത്രമല്ല ഇത്. ഇത്തരത്തിൽ നൂറുകണക്കിനാളുകളാണ് വേദനയോടെ പാതിജീവനുമായി മലയോരത്ത് ജീവിക്കുന്നത്.
ഇടുക്കിയിലെ സുന്ദരമായ പ്രദേശങ്ങളിലൊന്നായിരുന്നു പെട്ടിമുടി. 2020 ആഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു മലമുകളിൽനിന്ന് ഇരച്ചെത്തിയ ഉരുൾ പെട്ടിമുടിക്ക് മുകളിൽ പതിച്ചത്. നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70പേരുടെ ജീവൻ നഷ്ടപ്പെട്ടു. 12പേർ മാത്രമാണ് അവശേഷിച്ചത്. അത്യന്തം ഭയാനകവും സമാനതകളില്ലാത്തതുമായിരുന്നു ആ ദുരന്തം. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ ഇന്നും െപട്ടിമുടിയിലെ തേയിലത്തോട്ടങ്ങളിൽ അലയടിക്കുന്നുണ്ട്. മുമ്പും പലതവണ ഭീമൻ ഉരുളുകൾ നിരവധി ജീവനുകളെ കാർന്നെടുത്തിട്ടുണ്ട്. 1958ൽ മൂന്നാറിലുണ്ടായ ഉരുൾപൊട്ടലിൽ 13പേരാണ് മരിച്ചത്.
250ലധികം വീടുകൾ തകർന്നു. 1974 ഉം ഉരുൾപൊട്ടൽ 13ജീവനുകൾ കവർന്നു. 1989ൽ കൂമ്പാൻ പാറയിൽ വീടിന് മുകളിലേക്ക് ഉരുൾവീണ് ഒമ്പതുപേർ മരിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നാടുകാണിയിലും മുതുവാൻ കുടിയിലും മാങ്കുളത്തുമായി 12 ജീവനുകൾ നഷ്ടമായി.
1994ൽ നാൽപതേക്കറിൽ ഉരുൾപൊട്ടി വീട്ടിൽ ഉറങ്ങിക്കിടന്ന ഏഴുപേരാണ് മരണമടഞ്ഞത്. 97ൽ പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടി 19 പേരും മരണപ്പെട്ടു.
2004ൽ ഉരുൾപൊട്ടലിനെ തുടർന്ന് ചെക്ഡാം തകർന്ന് ഒരു കുടുബത്തിലെ അഞ്ചുപേരാണ് ഇല്ലാതായത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും നിരവധി ജീവനുകളാണ് കവർന്നത്.
ഓരോവർഷം കഴിയുേമ്പാഴും ദുരന്തങ്ങൾ ആവർത്തിക്കുന്നതല്ലാതെ കുറയുന്നില്ല. പെട്ടിമുടിയടക്കമുള്ള ദുരന്തങ്ങളും കൂട്ടമരണമൊന്നും പാഠങ്ങളാകുന്നില്ല.
പ്രതിവിധികളും പരിഹാരങ്ങളും ചർച്ചയാകുന്നുമില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങൾക്കാണ് കഴിഞ്ഞ പ്രളയകാലങ്ങളിൽ ഇടുക്കി സാക്ഷ്യംവഹിച്ചത്. 2018ലും 19ലുമായി 278 ഇടങ്ങളിൽ ഉരുൾപൊട്ടലും 1800ലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായതായാണ് കണക്കുകൾ. ഇൗ മഴക്കാലവും ജില്ലക്ക് വലിയ ആശങ്കകളും ദുരിതവുമാണ് സമ്മാനിക്കുന്നത്.
ദുരന്തസാധ്യത പട്ടികയിൽ 89 വില്ലേജുകൾ
ചെറിയൊരു മഴപെയ്താൽ പോലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും പതിവാണ്. കേരളത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളിൽ മുന്നിലാണ് ഇടുക്കി. അഞ്ച് താലൂക്കുകളിലും ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോർട്ട് പറയുന്നു. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി പോലുള്ള മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഇടുക്കിയിലെ മൂന്നാർ, വാഗമൺ മേഖലയിലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥലങ്ങളാണ്. ജില്ലയിലെ 62 വില്ലേജുകളിൽ മണ്ണിടിച്ചിൽ സാധ്യതയും 27 ഇടത്ത് വെള്ളപ്പൊക്ക സാധ്യതയുമുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
മണ്ണിടിച്ചിൽ/ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ
കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, നെയ്യശ്ശേരി, കരിമണ്ണൂർ, കാരിക്കോട്, തൊടുപുഴ, മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, ആലക്കോട്, വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂർ, ഇലപ്പള്ളി, ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, ഉപ്പുതോട്, മന്നാംകണ്ടം, മാങ്കുളം, ആനവിരട്ടി, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, പള്ളിവാസൽ, മൂന്നാർ, മറയൂർ, കീഴാന്തൂർ, കാനതല്ലൂർ, വട്ടവട, ബൈസൺവാലി, ചിന്നക്കനാൽ, പൂപ്പാറ, രാജകുമാരി, രാജാക്കാട്, ഉടുമമ്പൻചോല, കാന്തിപ്പാറ, ശാന്തൻപാറ, ചതുരംഗപാറ, പാറത്തോട്, കൽകൂന്തൽ, തങ്കമണി, കട്ടപ്പന, പാമ്പാടുപാറ, കരുണാപുരം, വണ്ടന്മേട്, അണക്കര, ചക്കുപള്ളം, അയ്യപ്പൻകോവിൽ, ആനവിലാസം, വാഗമൺ, ഏലപ്പാറ, കൊക്കയാർ, പെരുവന്താനം, പീരുമേട്, മഞ്ചുമല, പെരിയാർ, കുമളി, മ്ലാപ്പാറ.
വെള്ളപ്പൊക്ക സാധ്യതപ്രദേശങ്ങൾ
കുമാരംമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ, നെയ്യശ്ശേരി, കാരിക്കോട്, തൊടുപുഴ, മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, വെള്ളിയാമറ്റം, ഇടുക്കി, ചിന്നക്കനാൽ, പൂപ്പാറ, രാജകുമാരി, രാജക്കാട്, കൊന്നത്തടി, കാന്തിപ്പാറ, ചതുരംഗപ്പാറ, പാറത്തോട്, ഉപ്പുതോട്, തങ്കമണി, അണക്കര, വാഗമൺ, ഉപ്പുതറ, ഏലപ്പാറ, എന്നിവിടങ്ങളാണിവ. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.