അടിമാലി: നിരവധി വാഹനാപകടങ്ങൾ നടന്ന പന്നിയാർകുട്ടി കുളത്രക്കുഴിയിൽ വീണ്ടും വാഹനാപകടം. തമിഴ്നാട്ടിലെ തേനിയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് കൊപ്ര കയറ്റി വന്ന ലോറിയാണ് വ്യാഴാഴ്ച വൈകീട്ട് അപകടത്തിൽപെട്ടത്.
കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിൽ വട്ടം മറിയുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലാക്കി. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ഈ മേഖലയിൽ ഒരു വർഷത്തിനകം എട്ടിലധികം വാഹനാപകടമാണ് നടന്നിട്ടുള്ളത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.