തൊടുപുഴ: പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ നടപ്പാക്കുമ്പോൾ ജില്ലയിൽ ഒരു തദ്ദേശസ്ഥാപനത്തിലും ട്രിപ്ൾ ലോക്ഡൗണില്ല.
പ്രതിവാര ഇൻഫക്ഷൻ പോപുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) അടിസ്ഥാനമാക്കിയാണ് ഇനി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ഒരാഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണത്തെ ആയിരംകൊണ്ട് ഗുണിച്ചിട്ട് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡിലുള്ള ആകെ ജനസംഖ്യകൊണ്ട് ഹരിക്കുന്നതാണ് ഡബ്ല്യു.ഐ.പി.ആർ. ഇങ്ങനെ പത്തിൽ കൂടുതൽ ഡബ്ല്യു.ഐ.പി.ആർ ഉള്ള തദ്ദേശസ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തും. ജില്ല ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് ഇതിെൻറ പട്ടിക പ്രസിദ്ധീകരിക്കും. ഇത്തരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒരു തദ്ദേശസ്ഥാപനവും ജില്ലയിലില്ല. ആലക്കോട് പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവുമധികം ഡബ്ല്യു.ഐ.പി.ആർ ഉള്ളത്- 8.6. അറക്കുളം പഞ്ചായത്തിലും കൂടുതലാണ്- 6.06. ഇടമലക്കുടിയിലും വട്ടവടയിലും പൂജ്യമാണ്.
പഞ്ചായത്തുകളും ഡബ്ല്യു.ഐ.പി.ആറും ചുവടെ:
കാന്തല്ലൂർ- .274, ഇടമലക്കുടി- 0.0, വട്ടവട- 0.0, കാഞ്ചിയാർ-1.59, വാഴത്തോപ്പ്- 1.11, പെരുവന്താനം- 1.85, വണ്ടിപ്പെരിയാർ- 0.83, കോടിക്കുളം- 2.39, രാജകുമാരി- 3.10, ഇരട്ടയാർ- 1.67, കരുണാപുരം- 1.61, രാജാക്കാട്- 0.72, ചിന്നക്കനാൽ- 0.51, ശാന്തമ്പാറ- 1.66, പള്ളിവാസൽ- 1.99, വെള്ളത്തൂവൽ- 1.79, മൂന്നാർ- 0.34, മാങ്കുളം- 2.39, ദേവികുളം- 0.59, കട്ടപ്പന- 1.66, കാമാക്ഷി- 1.56, മരിയാപുരം- 1.32, പീരുമേട്- 1.05, കൊക്കയാർ- 1.35, കുമളി- 1.14, വെള്ളിയാമറ്റം- 4.99, മണക്കാട്- 2.84, ഇടവെട്ടി- 2.66, കരിങ്കുന്നം- 1.44, തൊടുപുഴ- 3.72, ചക്കുപള്ളം- 2.82, പാമ്പാടുംപാറ- 2.03, വണ്ടന്മേട്- 0.78, സേനാപതി- 1.43, മറയൂർ- 2.01 , അടിമാലി- 3.38, കഞ്ഞിക്കുഴി- 2.90, വാത്തിക്കുടി- 2.24, ഏലപ്പാറ- 1.90, ഉപ്പുതറ- 3.08, കുമാരമംഗലം- 3.76, വണ്ണപ്പുറം- 2.87, അറക്കുളം- 6.06, ആലക്കോട്- 8.60, ഉടുമ്പന്നൂർ- 1.34, മുട്ടം- 4.12, പുറപ്പുഴ- 2.87, ബൈസൺവാലി- 0.14, ഉടുമ്പൻചോല- 3.34, നെടുങ്കണ്ടം- 2.78, അയ്യപ്പൻകോവിൽ- 3.97, കൊന്നത്തടി- 2.57, കരിമണ്ണൂർ- 3.30, കുടയത്തൂർ- 5.19.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.