മൂലമറ്റം: ഒട്ടേറെ തടസ്സങ്ങൾ ഉണ്ടായിരുന്ന പതിപ്പള്ളി-മേമ്മുട്ടം-ഉളുപ്പൂണി റോഡിെൻറ നിർമാണം ഏറ്റെടുത്ത് നടപ്പാക്കിയത് പി.ടി. തോമസിെൻറ ദൃഢനിശ്ചയം. ആരൊക്കെ എതിർത്താലും ഏതൊക്കെ വകുപ്പുകൾ തടസ്സം നിന്നാലും റോഡ് യാഥാർഥ്യമാക്കുമെന്ന് പി.ടി നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.
2011ൽ ഇവിടെ പാർട്ടി പ്രവർത്തകനായ കുപ്പലാനിക്കൽ ശശിയുടെ മരണാനന്തര ചടങ്ങുകൾക്കെത്തിയ പി.ടിക്ക് റോഡിെൻറ ശോച്യാവസ്ഥ ബോധ്യമായി. അന്ന് രണ്ട് കി.മീ. നടന്നാണ് അദ്ദേഹം ശശിയുടെ വീട്ടിലെത്തിയത്. ഗോത്രവർഗക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തേക്ക് റോഡ് നിർമിക്കാൻ മുൻകൈ എടുക്കുമെന്ന വാക്കുനൽകിയാണ് പി.ടി മടങ്ങിയത്.
9.38 കോടിയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും സാമ്പത്തികാനുമതി ലഭിച്ചില്ല. തുടർന്ന് സാമ്പത്തിക അനുമതി നേടാനും കോടതിയിൽ പോകാനും ടെൻഡർ ആക്കാനും പിന്നിൽനിന്നത് പി.ടിയാണ്. വനം വകുപ്പിെൻറ തടസ്സത്തെത്തുടർന്ന് നിർമാണം ആരംഭിക്കാനായില്ല. വീണ്ടും പി.ടി. തോമസ് ഇടപെട്ട് ഹൈേകാടതി വഴി കേസ് നടത്തിയാണ് നിർമാണം തുടങ്ങിയത്.
ഇപ്പോൾ മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനാണ് വനം വകുപ്പ് അനുമതി നൽകിയത്. റോഡ് നിർമാണ പുരോഗതിയെക്കുറിച്ച് പി.ടി നിരന്തരം വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നെന്ന് റോഡ് വികസന സമിതി ചെയർമാൻ ദേവദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.