തൊടുപുഴ: തിരുവോണത്തിന് രണ്ടുനാൾ അവശേഷിക്കെ നഗരത്തില്‍ തിരക്കോടുതിരക്ക്. കോവിഡ് സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളിൽ കൂടുതലായി ആളുകൾ നഗരത്തിലിറങ്ങിയതോടെ വാഹന പാർക്കിങ്ങിനടക്കം നഗരത്തിൽ സ്ഥലമില്ലാതെ വന്നതോടെയാണ് ഗതാഗതക്കുരുക്കും തിരക്കും കൂടാൻ കാരണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ജനങ്ങള്‍ കൂടുതലായി വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തിത്തുടങ്ങി. വരും ദിവസങ്ങളിൽ തിരക്ക് ഇനിയും കൂടാനാണ് സാധ്യത. നേരത്തേ നഗരത്തിലെത്തുന്നതിെൻറ ഇരട്ടിയോളം ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഇപ്പോള്‍ നഗരത്തിലെത്തുന്നത്.
എന്നാല്‍, എത്തുന്ന വാഹനങ്ങള്‍ക്ക് മതിയായ തോതില്‍ പാര്‍ക്കിങ് സംവിധാനങ്ങളില്ലാത്തതാണ് ഇപ്പോഴത്തെ വെല്ലുവിളി. പാതയോരങ്ങളിലാണ് ഇപ്പോള്‍ വാഹനങ്ങളെല്ലാം പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനിടയാക്കുന്നുണ്ട്. തൊടുപുഴ-കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ-പാലാ റോഡ്, തൊടുപുഴ-മൂവാറ്റുപുഴ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം തിരക്കാണ്.
വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവർ റോഡിെൻറ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ വാഹനക്കുരുക്കും ഉണ്ടാകുന്നത്. നഗരത്തില്‍ അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ വരും ദിവസങ്ങളിൽ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഓണം പ്രമാണിച്ച് ട്രാഫിക് പൊലീസിെൻറ പ്രത്യേക സ്‌ക്വാഡ് പരിശോധന ഊര്‍ജിതമാക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡരികിൽ പാർക്ക് ചെയ്ത വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചതായി ട്രാഫിക് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.