ഇടുക്കി ജില്ല പൂർണമായും 4ജി ശൃംഖലയിലേക്ക്​

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല പൂ​ർ​ണ​മാ​യും 4ജി ​നെ​റ്റ്​​വ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങും. നി​ല​വി​ൽ 4ജി ​സം​വി​ധാ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​നും എ​ല്ലാ സ്ഥ​ല​ത്തും മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കാ​നും ജി​ല്ല​യി​ൽ പു​തു​താ​യി 133 ട​വ​ർ സ്ഥാ​പി​ക്കാ​ൻ എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന സ​ർ​വി​സ് ഏ​രി​യ ടെ​ലി​കോം അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി പ​റ​ഞ്ഞു. വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് കേ​ര​ള സ​ർ​ക്കി​ൾ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും ബി.​എ​സ്.​എ​ൻ.​എ​ൽ ചെ​യ​ർ​മാ​നും സ​മ​ർ​പ്പി​ക്കും. 

ഇ​ടു​ക്കി​ക്ക്​ പ്ര​തീ​ക്ഷ​യു​ടെ റേ​ഞ്ച്​

ജി​ല്ല​യി​ലെ മ​ല​യോ​ര, പി​ന്നാ​ക്ക മേ​ഖ​ല​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത്​ കു​ട്ടി​ക​ൾ മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്ന​ത്​​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വാ​ർ​ത്ത​യാ​യി​രു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ക​യും ഈ ​രം​ഗ​ത്ത് ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ണ്ടി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും അ​ഭാ​വം ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യു​നി​വേ​ഴ്സ​ൽ സ​ർ​വി​സ് ഒ​ബ്ലി​ക്കേ​ഷ​ൻ ഫ​ണ്ടും പ്ര​ത്യേ​ക ട്രൈ​ബ​ൽ ഫ​ണ്ടും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട് നേ​ര​ത്തേ​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി എം.​പി പ​റ​ഞ്ഞു. പു​തി​യ ടെ​ലി​കോം ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​ല​പാ​ടു​ക​ൾ മൂ​ലം ഈ ​മേ​ഖ​ല​യി​ലെ പു​രോ​ഗ​തി ത​ട​സ്സ​പ്പെ​ടു​ന്ന​താ​യി എം.​പി യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ട​വ​റു​ക​ൾ ഇ​വി​ടെ

താ​ഴെ​പ്പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തു​താ​യി ട​വ​ർ സ്ഥാ​പി​ക്കു​ന്ന​ത്​: പ​ഴ​മ്പി​ള്ളി​ചാ​ൽ, കു​റ​ത്തി​ക്കു​ടി, ചെ​ങ്കു​ളം, പ​ഴ​യ ദേ​വി​കു​ളം, മ​ത്താ​പ്പ്, ചെ​ണ്ടു​വ​രെ ടോ​പ്പ്, പു​തു​ക്കാ​ട്, ചെ​ണ്ടു​വ​രെ സൗ​ത്ത്, ചെ​ണ്ടു​വ​രെ സെ​ന്‍റ​ർ, അ​രു​വി​കാ​ട്, ഗു​ണ്ടാ​ർ​ലെ (സൈ​ല​ൻ​റ് വാ​ലി നം.1), ​ല​ക്ഷ്മി സൗ​ത്ത്, ല​ക്ഷ്മി ഈ​സ്റ്റ്, ഒ​ട്ട​പാ​റൈ, പാ​ർ​വ​തി ഹി​ൽ, കു​റ്റി​യാ​ർ, കൊ​റ​ന്ത​ക്കാ​ട്, മാ​ട്ടു​പ്പെ​ട്ടി സൗ​ത്ത്, ന​ല്ല​ത​ണ്ണി സൗ​ത്ത്, ചേ​റ്റു​കു​ഴി, മേ​ലെ​ചി​ന്നാ​ർ, എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് രാ​ജ​കു​മാ​രി, മ​ട​പ്ര, പൊ​ന്നാ​മ​ല, പെ​രി​ഞ്ചാം​കു​ട്ടി, കാ​ൽ​വ​രി മൗ​ണ്ട്, ഉ​പ്പു​തോ​ട്, കാ​മാ​ക്ഷി 2, ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ്, ക​ട്ട​പ്പ​ന ഈ​സ്റ്റ്, നെ​ടു​ങ്ക​ണ്ടം കൈ​ലാ​സ​പ്പാ​റ, ക​ൽ​ത്തൊ​ട്ടി, കോ​ഴി​മ​ല, ചോ​റ്റു​പാ​റ, ചേ​മ്പ​ളം, പു​ളി​യ​ന്മ​ല 2, ച​തു​രം​ഗ​പ്പാ​റ, കു​ഞ്ചി​ത്ത​ണ്ണി, പേ​ത്തൊ​ട്ടി, തി​ങ്ക​ൾ​കാ​ട്, വെ​ള്ളാ​രം​കു​ന്ന്, വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ൺ, ചെ​ങ്ക​ര, ആ​റാം മൈ​ൽ കു​മ​ളി, മ​യി​ലാ​ടും​പാ​റ, ഹെ​ലി​ബ​റി​യ, കൊ​ച്ചു​ക​രി​ന്ത​രു​വി, പാ​മ്പ​നാ​ർ 2, ക​മ്പം​മേ​ട് 2, ക​ട​ശ്ശി​ക​ട​വ്, കാ​രി​ക്കോ​ട്, തൊ​ടു​പു​ഴ വെ​സ്റ്റ്, തൊ​ടു​പു​ഴ ഈ​സ്റ്റ്, പെ​രു​മ്പി​ള്ളി​ച്ചി​റ, പൂ​മാ​ല, പാ​റ, ആ​ല​ക്കോ​ട്, വ​ഴി​ത്ത​ല ഈ​സ്റ്റ്, വ​ണ്ണ​പ്പു​റം അ​മ്പ​ലം​പ​ടി, അ​മ​യ​പ്ര, കീ​രി​ത്തോ​ട്, വ​ട​ക്കു​മു​റി, പു​റ​പ്പു​ഴ, പ​തി​പ്പ​ള്ളി, നെ​ല്ലാ​പ്പാ​റ, ക​രി​ങ്കു​ന്നം ടൗ​ൺ, മൈ​ല​ക്കൊ​മ്പ്, ഇ​ല്ലി​മാ​രി, മു​ട്ടം പോ​ളി​ടെ​ക്നി​ക്, തൊ​ടു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി, തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ഹോ​സ്പി​റ്റ​ൽ, തൊ​ടു​പു​ഴ അ​ർ​ച്ച​ന ഹോ​സ്പി​റ്റ​ൽ, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, കു​മ്മം​ക​ല്ല്, ഹോ​ളി​ഫാ​മി​ലി ന​ഴ്സി​ങ്​ കോ​ള​ജ്, തൊ​ടു​പു​ഴ സ്മി​ത ഹോ​സ്പി​റ്റ​ൽ, തെ​ക്കും​ഭാ​ഗം, വെ​ള്ളി​യാ​മ​റ്റം, പ​ന്നി​മ​റ്റം, പൊ​ന്ന​ന്താ​നം, എ​ള്ളും​പു​റം, മ​ല​യി​ഞ്ചി, കൈ​ത​പ്പാ​റ, ചെ​ങ്ക​ൽ​സി​റ്റി, കാ​ളി​യാ​ർ ടൗ​ൺ, പ​ന്നൂ​ർ, ഇ​ട​മ​റു​ക്, എ​ടാ​ട്, പ​ട്ട​യ​ക്കു​ടി, ഭൂ​മി​യാം​കു​ളം, പാ​ൽ​ക്കു​ളം​മേ​ട്, ഇ​ട​ക്കാ​ട്, വാ​ഴ​ത്തോ​പ്പ് ടൗ​ൺ, ചെ​റു​തോ​ണി, പ​ട​മു​ഖം, വി​മ​ല​ഗി​രി, ചി​ന്നാ​ർ, മു​ള്ള​രി​കു​ടി, ക​ല്ലാ​ർ​കു​ട്ടി, ഉ​ളു​പ്പൂ​ണി, ബോ​ണാ​മി, ഗ്ലെ​ൻ​മേ​രി, പു​ല്ലു​മേ​ട്, സ​ന്യാ​സി​യോ​ട, രാ​ജ​മു​ടി, ക​ണ്ണം​പ​ടി, വ​ണ്ടി​പ്പെ​രി​യാ​ർ 57മൈ​ൽ, ചെ​ളി​മ​ട, അ​ട്ട​പ്പ​ള്ളം കു​മ​ളി, കു​ന്ത​ളം​പാ​റ, ക​ട്ട​പ്പ​ന കെ.​എ​സ്.​ആ​ർ.​ടി.​സി, പാ​റ​ത്തോ​ട് നെ​ടു​ങ്ക​ണ്ടം, ന​രി​യ​മ്പാ​റ, ആ​ന​യി​റ​ങ്ങ​ൽ, ച​ട്ട മൂ​ന്നാ​ർ, മൂ​ന്നാ​ർ കോ​ള​നി, അ​ടി​മാ​ലി ഗ​വ. ഹോ​സ്പി​റ്റ​ൽ, ചി​ല​ന്തി​യാ​ർ, സെൻറ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ക​ട്ട​പ്പ​ന, എം.​ബി.​സി കോ​ള​ജ് കു​ട്ടി​ക്കാ​നം, തൊ​വ​ര​യാ​ർ ക​ട്ട​പ്പ​ന, അ​ട്ട​പ്പ​ള്ളം കു​മ​ളി, കൗ​ന്തി, ചേ​മ്പ​ളം നെ​ടു​ങ്ക​ണ്ടം, അ​പ്പാ​പ്പ​ൻ​പ​ടി ക​ട്ട​പ്പ​ന, തേ​ഡ് ക്യാ​മ്പ് കൂ​ട്ടാ​ർ, കൂ​ട്ടാ​ർ ടൗ​ൺ, പു​ല്ലു​മേ​ട് ചെ​ങ്ക​ര, ഉ​പ്പു​ത​റ പി.​എ​ച്ച്.​സി, പാ​ലാ​ർ നെ​ടു​ങ്ക​ണ്ടം, ന​രി​യ​മ്പാ​റ, കാ​ഞ്ചി​യാ​ർ, പ​ള്ളി​ക്ക​വ​ല, അ​യ്യ​പ്പ​ൻ​കോ​വി​ൽ.

Tags:    
News Summary - Idukki district to be fully connected to 4G network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.