ഇടുക്കി ജില്ല പൂർണമായും 4ജി ശൃംഖലയിലേക്ക്
text_fieldsതൊടുപുഴ: ഇടുക്കി ജില്ല പൂർണമായും 4ജി നെറ്റ്വർക്ക് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. നിലവിൽ 4ജി സംവിധാനമുള്ള സ്ഥലങ്ങളിലെ പോരായ്മ പരിഹരിക്കാനും എല്ലാ സ്ഥലത്തും മൊബൈൽ, ഇൻറർനെറ്റ് കവറേജ് ലഭ്യമാക്കാനും ജില്ലയിൽ പുതുതായി 133 ടവർ സ്ഥാപിക്കാൻ എറണാകുളത്ത് ചേർന്ന സർവിസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വിശദ പദ്ധതി റിപ്പോർട്ട് കേരള സർക്കിൾ പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജർക്കും ബി.എസ്.എൻ.എൽ ചെയർമാനും സമർപ്പിക്കും.
ഇടുക്കിക്ക് പ്രതീക്ഷയുടെ റേഞ്ച്
ജില്ലയിലെ മലയോര, പിന്നാക്ക മേഖലകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ഓൺലൈൻ പഠനകാലത്ത് കുട്ടികൾ മൊബൈൽ റേഞ്ചിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്നത് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയും ഈ രംഗത്ത് ഉപഭോഗം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഫണ്ടിന്റെയും അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും അഭാവം ബി.എസ്.എൻ.എല്ലിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പിന്നാക്ക മേഖലകളിലേക്കുള്ള യുനിവേഴ്സൽ സർവിസ് ഒബ്ലിക്കേഷൻ ഫണ്ടും പ്രത്യേക ട്രൈബൽ ഫണ്ടും ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാറിനോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതായി എം.പി പറഞ്ഞു. പുതിയ ടെലികോം നയത്തിന്റെ ഭാഗമായ നിലപാടുകൾ മൂലം ഈ മേഖലയിലെ പുരോഗതി തടസ്സപ്പെടുന്നതായി എം.പി യോഗത്തിൽ ചൂണ്ടിക്കാട്ടി.
ടവറുകൾ ഇവിടെ
താഴെപ്പറയുന്ന സ്ഥലങ്ങളിലാണ് പുതുതായി ടവർ സ്ഥാപിക്കുന്നത്: പഴമ്പിള്ളിചാൽ, കുറത്തിക്കുടി, ചെങ്കുളം, പഴയ ദേവികുളം, മത്താപ്പ്, ചെണ്ടുവരെ ടോപ്പ്, പുതുക്കാട്, ചെണ്ടുവരെ സൗത്ത്, ചെണ്ടുവരെ സെന്റർ, അരുവികാട്, ഗുണ്ടാർലെ (സൈലൻറ് വാലി നം.1), ലക്ഷ്മി സൗത്ത്, ലക്ഷ്മി ഈസ്റ്റ്, ഒട്ടപാറൈ, പാർവതി ഹിൽ, കുറ്റിയാർ, കൊറന്തക്കാട്, മാട്ടുപ്പെട്ടി സൗത്ത്, നല്ലതണ്ണി സൗത്ത്, ചേറ്റുകുഴി, മേലെചിന്നാർ, എൻ.എസ്.എസ് കോളജ് രാജകുമാരി, മടപ്ര, പൊന്നാമല, പെരിഞ്ചാംകുട്ടി, കാൽവരി മൗണ്ട്, ഉപ്പുതോട്, കാമാക്ഷി 2, കട്ടപ്പന ഗവ. കോളജ്, കട്ടപ്പന ഈസ്റ്റ്, നെടുങ്കണ്ടം കൈലാസപ്പാറ, കൽത്തൊട്ടി, കോഴിമല, ചോറ്റുപാറ, ചേമ്പളം, പുളിയന്മല 2, ചതുരംഗപ്പാറ, കുഞ്ചിത്തണ്ണി, പേത്തൊട്ടി, തിങ്കൾകാട്, വെള്ളാരംകുന്ന്, വണ്ടിപ്പെരിയാർ ടൗൺ, ചെങ്കര, ആറാം മൈൽ കുമളി, മയിലാടുംപാറ, ഹെലിബറിയ, കൊച്ചുകരിന്തരുവി, പാമ്പനാർ 2, കമ്പംമേട് 2, കടശ്ശികടവ്, കാരിക്കോട്, തൊടുപുഴ വെസ്റ്റ്, തൊടുപുഴ ഈസ്റ്റ്, പെരുമ്പിള്ളിച്ചിറ, പൂമാല, പാറ, ആലക്കോട്, വഴിത്തല ഈസ്റ്റ്, വണ്ണപ്പുറം അമ്പലംപടി, അമയപ്ര, കീരിത്തോട്, വടക്കുമുറി, പുറപ്പുഴ, പതിപ്പള്ളി, നെല്ലാപ്പാറ, കരിങ്കുന്നം ടൗൺ, മൈലക്കൊമ്പ്, ഇല്ലിമാരി, മുട്ടം പോളിടെക്നിക്, തൊടുപുഴ കെ.എസ്.ആർ.ടി.സി, തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റൽ, തൊടുപുഴ അർച്ചന ഹോസ്പിറ്റൽ, തൊടുപുഴ ന്യൂമാൻ കോളജ്, കുമ്മംകല്ല്, ഹോളിഫാമിലി നഴ്സിങ് കോളജ്, തൊടുപുഴ സ്മിത ഹോസ്പിറ്റൽ, തെക്കുംഭാഗം, വെള്ളിയാമറ്റം, പന്നിമറ്റം, പൊന്നന്താനം, എള്ളുംപുറം, മലയിഞ്ചി, കൈതപ്പാറ, ചെങ്കൽസിറ്റി, കാളിയാർ ടൗൺ, പന്നൂർ, ഇടമറുക്, എടാട്, പട്ടയക്കുടി, ഭൂമിയാംകുളം, പാൽക്കുളംമേട്, ഇടക്കാട്, വാഴത്തോപ്പ് ടൗൺ, ചെറുതോണി, പടമുഖം, വിമലഗിരി, ചിന്നാർ, മുള്ളരികുടി, കല്ലാർകുട്ടി, ഉളുപ്പൂണി, ബോണാമി, ഗ്ലെൻമേരി, പുല്ലുമേട്, സന്യാസിയോട, രാജമുടി, കണ്ണംപടി, വണ്ടിപ്പെരിയാർ 57മൈൽ, ചെളിമട, അട്ടപ്പള്ളം കുമളി, കുന്തളംപാറ, കട്ടപ്പന കെ.എസ്.ആർ.ടി.സി, പാറത്തോട് നെടുങ്കണ്ടം, നരിയമ്പാറ, ആനയിറങ്ങൽ, ചട്ട മൂന്നാർ, മൂന്നാർ കോളനി, അടിമാലി ഗവ. ഹോസ്പിറ്റൽ, ചിലന്തിയാർ, സെൻറ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന, എം.ബി.സി കോളജ് കുട്ടിക്കാനം, തൊവരയാർ കട്ടപ്പന, അട്ടപ്പള്ളം കുമളി, കൗന്തി, ചേമ്പളം നെടുങ്കണ്ടം, അപ്പാപ്പൻപടി കട്ടപ്പന, തേഡ് ക്യാമ്പ് കൂട്ടാർ, കൂട്ടാർ ടൗൺ, പുല്ലുമേട് ചെങ്കര, ഉപ്പുതറ പി.എച്ച്.സി, പാലാർ നെടുങ്കണ്ടം, നരിയമ്പാറ, കാഞ്ചിയാർ, പള്ളിക്കവല, അയ്യപ്പൻകോവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.