നെടുങ്കണ്ടം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻേഡർഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം നേടി ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ പരിപാലന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് അംഗീകാരം. കേന്ദ്ര സര്‍ക്കാറിെൻറ മാനദണ്ഡമനുസരിച്ച വിലയിരുത്തലില്‍ ഈ ആരോഗ്യകേന്ദ്രം 92.6 ശതമാനം മാര്‍ക്ക്്് നേടി.
സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് എന്‍.ക്യു.എ.എസ്. ഒ.പി വിഭാഗം, ലാബ്, ഫാര്‍മസി, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധം, മാതൃശിശു ആരോഗ്യം, ജീവിത ശൈലീരോഗ നിയന്ത്രണം ജീവനക്കാരുടെ സേവനം, ഓഫിസ് നിര്‍വഹണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.
ആശുപത്രിയുടെ ഗുണനിലവാരം നിലനിര്‍ത്താൻ അടുത്ത മൂന്ന് വർഷത്തേക്ക് കേന്ദ്ര ഫണ്ടും ആശുപത്രിക്ക് ലഭിക്കും. തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ ചോര്‍ന്നൊലിക്കുന്ന ഓടിട്ട മേല്‍ക്കൂരക്ക് കീഴില്‍ പരിമിതികളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സര്‍ക്കാര്‍ ആശുപത്രിയെ കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.