തൊടുപുഴ (ഇടുക്കി): 2018ൽ നറുക്കെടുപ്പിലൂടെ മിനി മധു ആറുമാസക്കാലം ചെയർപേഴ്സനായിരുന്നത് ഒഴിച്ചാൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അധികാരം പിടിക്കുന്നത്. 2018 ജൂൺ 18ന് നടന്ന ചെയർേപഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു അംഗത്തിെൻറ വോട്ട് അസാധുവായതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് തുല്യം വോട്ട് വന്നിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥി മിനി മധു വിജയിച്ചു.
ആറുമാസത്തിന് ശേഷം ബി.ജെ.പി പിന്തുണയോടെ അവിശ്വാസം പാസാക്കിയാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. ഇത് മാറ്റിനിർത്തിയാൽ 1995-2000 കാലഘട്ടത്തിലാണ് അവസാനമായി എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ അഞ്ചുവർഷം തികച്ച് ഭരിക്കുന്നത്. ആദ്യ ആറുമാസം എം.പി. ഷൗക്കത്തലിയും പിന്നീടുള്ള നാലരവർഷം രാജീവ് പുഷ്പാംഗദനുമായിരുന്നു ചെയർമാൻ.
ഇത്തവണ അട്ടിമറിയിലൂടെ ഭരണം എല്‍.ഡി.എഫിെൻറ പക്കല്‍ എത്തിയെങ്കിലും തുടര്‍ഭരണം സാധ്യമാകുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചുജയിച്ച സനീഷ് ജോര്‍ജ് എല്‍.ഡി.എഫ് പാളയത്തില്‍ എത്തിയെങ്കിലും ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള കൂറുമാറ്റം ബാധകമാകില്ല. എന്നാല്‍, യു.ഡി.എഫ് പാനലില്‍ മുസ്ലിംലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിക്ക് കൂറുമാറ്റം ബാധകമായിരിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.