തൊടുപുഴ: വാഴത്തോപ്പ്, കരുണാപുരം, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറുമാരെ തീരുമാനിച്ചത്.വാഴത്തോപ്പിൽ ഇരുമുന്നണികൾക്കും ഏഴ് വീതമായിരുന്നു സീറ്റ്. ഇവിടെ നറുക്കെടുപ്പിൽ എൽ.ഡി.എഫിനായി വിജയം. ജോർജ് പോളാണ് പ്രസിഡൻറായത്. കരുണാപുരത്ത് എട്ടുവീതമാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് ലഭിച്ചത്.
ബി.ഡി.ജെ.എസ് സ്വതന്ത്രനായി വിജയിച്ചയാൾ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് അനിവാര്യമായത്.ഇവിടെ സി.പി.എമ്മിലെ വിൻസി വാവച്ചനാണ് നറുക്കെടുപ്പിൽ പ്രസിഡൻറായത്. ചിന്നക്കനാൽ പഞ്ചായത്തിൽ സി.പി.എം സ്വതന്ത്രൻ വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -ആറ് എന്നതായിരുന്നു കക്ഷിനില. നറുക്കെടുപ്പിൽ കോൺഗ്രസിലെ സിനി പ്രസിഡൻറായി. കാൽനൂറ്റാണ്ടിനുശേഷമാണ് ചിന്നക്കനാലിൽ കോൺഗ്രസിന് പ്രസിഡൻറുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.