തൊടുപുഴ: ഡി.സി.സി പ്രസിഡൻറിെൻറ അനുമതി ഇല്ലാതെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് പാർട്ടി ചിഹ്നം അനുവദിക്കില്ലെന്നും അത്തരക്കാർ പാർട്ടി നടപടിക്ക് വിധേയരാകേണ്ടിവരുമെന്നും ഇബ്രാഹീംകുട്ടി കല്ലാർ. അംഗീകാരമില്ലാതെയോ സ്വയമോ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുള്ളവർ അവ പിൻവലിച്ചില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ വ്യക്തമാക്കി.
ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്നും കെ.പി.സി.സി നിർദേശാനുസരണം രൂപവത്കരിച്ച സ്ഥാനാർഥി നിർണയ സമിതികളാണ് ഇതിെൻറ ചുമതലവഹിക്കുന്നത്. യോഗ്യരായ ഒട്ടനവധി ആളുകൾ ഉള്ളതുകൊണ്ട് വാർഡ് കമ്മിറ്റികളുടെ നിർദേശങ്ങൾ വിലയിരുത്തിയാണ് വിവിധ സമിതികൾ സ്ഥാനാർഥികളെ കണ്ടെത്തുക. സി.സി.സി അംഗീകാരം നൽകുന്ന സ്ഥാനാർഥികൾ തിങ്കളാള്ച മുതൽ പത്രികാസമർപ്പണം നടത്തുമെന്നും പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.