പീരുമേട്: സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ പച്ചക്കറി വില ഗണ്യമായി കുറയുമ്പോഴും ഹൈറേഞ്ചിൽ ഉയർന്നുതന്നെ. കോട്ടയം ജില്ലയിലെ പൊൻകുന്നം, മുണ്ടക്കയം മേഖലകളിലേതിനെക്കാൾ അധിക വിലക്കാണ് പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കുന്നത്. പലയിടത്തും കിലോക്ക് 10രൂപ മുതൽ അധികവില ഈടാക്കുന്നു.
ഒരുകിലോ പയർ കോട്ടയം ജില്ലയിൽ 20 രൂപക്കും ബീൻസ് 25 രൂപക്കും വിൽക്കുമ്പോൾ ഹൈറേഞ്ചിൽ രണ്ടിനും 30 രൂപ വീതമാണ്.
മിക്ക ഇനങ്ങൾക്കും അഞ്ച് മുതൽ 10രൂപ വരെയാണ് വില വ്യത്യാസം. ജില്ല അതിർത്തിക്കപ്പുറം പാവക്ക 20 രൂപക്ക് ലഭിക്കുമ്പോൾ ഇവിടെ 25 രൂപയാണ്. പച്ചമുളകിന് കിലോക്ക് 20 രൂപയുടെ വരെ വ്യത്യാസമുണ്ട്. മുണ്ടക്കയത്ത് കിലോക്ക് 15 രൂപക്ക് ലഭിക്കുന്ന തണ്ണിമത്തൻ ഹൈറേഞ്ചിൽ എത്തുമ്പോൾ 20 രൂപ മുതൽ 25 രൂപ വരെ നൽകണം.
തമിഴ്നാട്ടിലെ ചന്തയിൽനിന്നാണ് രണ്ട് സ്ഥലങ്ങളിലും പച്ചക്കറി എത്തുന്നത്. ഹൈറേഞ്ചിലെ പാമ്പനാർ ഉൾപ്പെടെ മൊത്ത വിതരണ സ്ഥാപനങ്ങളിൽ വില കുറക്കാത്തതിനാൽ ചില്ലറ കച്ചവടക്കാർക്കും വില കുറക്കാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.