കുമളി: മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽനിന്ന് ജലം തുറന്നുവിട്ടു. 71അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 69 അടിയായി ഉയർന്നതോടെയാണ് തേനി കലക്ടർ മുരളീധരെൻറ നേതൃത്വത്തിൽ ജലം മധുരയിലേക്ക് തുറന്നു വിട്ടത്.
വൈഗയിൽനിന്ന് മധുരയിലേക്ക് സെക്കൻഡിൽ 969 ഘന അടി ജലമാണ് ഒഴുക്കുന്നത്. അണക്കെട്ടിൽ സെക്കൻഡിൽ 1731ഘന അടി ജലം ഒഴുകി എത്തുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ചൊവ്വാഴ്ച വൈകീട്ടോടെ 136.45 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 2158 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്.
തമിഴ്നാട്ടിലേക്ക് 1867 ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ജലം കൂടുതലായി എത്തിയതോടെയാണ് വൈഗ അണക്കെട്ട് നിറഞ്ഞത്. ജലനിരപ്പ് 136 ന് മുകളിലേക്ക് ഉയർന്നതോടെ കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നു വിടാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.