തൊടുപുഴ: ജില്ലയിലെ 35 പഞ്ചായത്തില്‍ തുറക്കുന്ന ഹരിതകേരളത്തിെൻറ ജലഗുണപരിശോധന ലാബുകളിലേക്കായി 24,000 സാമ്പിള്‍ പരിശോധിക്കാനുള്ള കിറ്റുകള്‍ സജ്ജമായി. ഇവ ബന്ധപ്പെട്ട സ്കൂളുകളിലെത്തിച്ചിട്ടുണ്ട്.
ഓരോ പഞ്ചായത്തിലെയും ജലസാമ്പിള്‍ പരിശോധിക്കാനുള്ള കിറ്റുകളാണ് സ്കൂളുകളില്‍ എത്തിച്ചിട്ടുള്ളത്. ദേവികുളം മണ്ഡലത്തിലെ ആകെ ആറ് സ്കൂളിലേക്കായി 4750 പരിശോധനക്കിറ്റുകളാണ് എത്തിച്ചത്. തൊടുപുഴയില്‍ അഞ്ച് സ്കൂളിലേക്ക് 5150 കിറ്റാണ് നല്‍കിയത്. ഉടുമ്പൻചോലയില്‍ എട്ട് സ്കൂളിലേക്ക് 4800, പീരുമേട് മണ്ഡലത്തിലെ ആറ് സ്കൂളിന് 3300, ഇടുക്കിയിലെ 10 സ്കൂളിന് 6000 എന്നിങ്ങനെയും പരിശോധനക്കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ആളുകള്‍ക്ക് സൗജന്യമായി വെള്ളം പരിശോധിക്കാനുള്ള അവസരമാണ് ജലലാബുകള്‍ തുറക്കുന്നത്. ഈ കിറ്റുകള്‍ തീരുന്ന മുറക്ക് ആവശ്യമായ ജലപരിശോധനക്കിറ്റുകള് തദ്ദേശ ഭരണ സംവിധാനം ലഭ്യമാക്കും.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലത്തിലും എം.എല്‍.എമാരുടെ പ്രത്യേക ഫണ്ടില്‍നിന്ന് 45.04 ലക്ഷം രൂപ ചെലവിട്ടാണ് 35 ഹയര്‍ സെക്കൻഡറി സ്കൂളിലായി ലാബുകള്‍ നിര്‍മിച്ചത്. എല്ലാ സ്കൂളിലും കെമിസ്ട്രി ലാബുകളോടനുബന്ധിച്ചാണ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിെൻറ നിറം, ഗന്ധം, പി.എച്ച് മൂല്യം, ലവണ സാന്നിധ്യം, ലയിച്ചുചേര്‍ന്ന ഖരപദാര്ഥത്തിെൻറ അളവ്, നൈട്രേറ്റിെൻറ അളവ്, അമോണിയ, കോളിഫോം എന്നീ ഘടകങ്ങള്‍ ബി.ഐ.എസ് മാനദണ്ഡ നിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്താനുള്ള സജ്ജീകരണങ്ങള്‍ സ്കൂള്‍ ലാബിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.