കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശം ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദ​ർ​ശി​ക്കു​ന്നു

കാറ്റിലും മഴയിലും വ്യാപക നാശം

മൂ​ല​മ​റ്റം: കൂ​വ​പ്പ​ള്ളി, ച​ക്കി​ക്കാ​വ് മേ​ഖ​ല​യി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും മ​ണ്ണൊ​ലി​ച്ച് പാ​റ​ക്കൂ​ട്ടം നി​ര​ങ്ങി​നീ​ങ്ങു​ക​യും ചെ​യ്തു.

മ​രം വീ​ണ്​ കൂ​വ​പ്പ​ള്ളി റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. നാ​ട്ടു​കാ​രും അ​ഗ്​​നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്കി രാ​ത്രി​യോ​ടെ ത​ന്നെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. ച​ക്കി​ക്കാ​വ് റൂ​ട്ടി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഐ​സ​ക് സാ​മു​വ​ലി​ന്റെ പു​ര​യി​ട​ത്തി​ലെ മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി​യ​ത്. റോ​ഡി​ന്റെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്ന് ഉ​രു​ണ്ടു​വ​ന്ന വ​ലി​യ പാ​റ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

പാ​റ വ​ന്നു നി​ൽ​ക്കു​ന്ന റോ​ഡി​ന്റെ താ​ഴ്ഭാ​ഗ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ ആ​ളു​ക​ളെ അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് മാ​റ്റി. റോ​ഡി​നു മു​ക​ളി​ലാ​യി വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ വേ​റെ​യും ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്. കൂ​ട​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ കൂ​വ​പ്പ​ള്ളി-​ച​ക്കി​ക്കാ​വ് റൂ​ട്ടി​ൽ പു​ന്ന​ത്താ​ന​ത്ത് വ​ള​വി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഇ​രി​ക്കു​ന്ന സ്ഥ​ലം ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.

അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന പാ​റ പൊ​ട്ടി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി. തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ​ൻ. ബി​ജു തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Widespread damage from wind and rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.