നെടുങ്കണ്ടം: എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയിട്ട് രണ്ടര വര്‍ഷം. കരാറുകാരനെ കണ്ടവരാരുമില്ല. കാല്നടക്ക് പോലും സാധ്യമാകാതെ കണ്ടം പോലെ ചളിയില്‍ പൂണ്ടുകിടക്കുകയാണ് ഈ റോഡ്.
കേരള എൻജിനീയറിങ് പരീക്ഷയില്‍ അരുണ്‍ അലോഷ്യസ് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയപ്പോള്‍ അന്നത്തെ എം.പി പി.ടി. തോമസ് ഈ റോഡിന് അരുണ്‍ അലോഷ്യസ് റോഡ് എന്ന് നാമകരണം ചെയ്യുകയും 450 മീറ്റര്‍ ടാറിങ്ങിന് ഫണ്ട് അനുവദിക്കുകയും ചെയ്തു.
ബാക്കി 300 മീറ്റര്‍ കെ.കെ. ജയചന്ദ്രന് എം.എല്‍.എ ഫണ്ട് അനുവദിച്ച് സോളിങ് പൂര്‍ത്തിയാക്കി. പ10 വര്‍ഷമായി ഒരു തടസ്സവുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണിത്. 2022 മാര്‍ച്ചില്‍ റീബിൽഡ് കേരള പദ്ധതിയില്‍പെടുത്തി ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കുകയും ആദ്യഘട്ട പണികള്‍ ആരംഭിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ കലുങ്കിന്റെയും സംരക്ഷണ ഭിത്തിയുടെയും പണികള്‍ ദ്രുതഗതിയില്‍ നടന്നു. എന്നാല്‍, 2022 മാര്‍ച്ച് ഒമ്പതിന് കരാറുകാരൻ ഏറ്റെടുത്ത റോഡ് ഇതുവരെയായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല, കരാറുകാരനും ഒളിവിലാണ്. ടാറിങ് പൊളിച്ച് മണ്ണുവഴിയാക്കിയശേഷമാണ് കരാറുകാരന് ഒളിവില്‍ പോയത്. ഇപ്പോള്‍ ടാറിങ്ങുമല്ല മണ്റോഡുമല്ലാതെ ചളിയില്‍ പൂണ്ട് കിടക്കുകയാണ്.
ഇപ്പോള്‍ പ്രദേശവാസികള്‍ ആകെ ദുരിതത്തിലാണ്. കാല്‍നടപോലും അസാധ്യമാണ്. ചവിട്ടുന്നിടം താഴ്ന്നുപോകുകയാണ്. ചെരിപ്പും കാലും ചളിയില്‍ താഴ്ന്നുപോകുന്നതിനാല്‍ കാല് വലിച്ചെടുക്കാന്‍ കഴിയുന്നില്ല. പ്രദേശവാസികളുടെ പ്രതിഷേധം കനത്തപ്പോള്‍ രാത്രിയുടെ മറവില്‍ തിട്ട ഇടിച്ച വലിയ കല്ലുകള്‍ അടങ്ങിയ മണ്ണ് യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ നിക്ഷേപിച്ചതോെടയാണ് റോഡ് ചളിക്കുണ്ടായത്.
860 മീറ്റര്‍ ദൂരം 27 കുടുംബമാണ് റോഡ് പരിധിയിലുള്ളത്. ഇതില്‍ നിരന്തരം ആശുപത്രിയില്‍ പോകേണ്ട 21 വയോധികരും ആംബുലന്‍സ് സൗകര്യം ആവശ്യമുള്ളവരായി. അഞ്ചുപേരും ഭിന്നശേഷിക്കാരായ രണ്ടുപേരും 40ലധികം കുട്ടികളും കഴിഞ്ഞ രണ്ടര വര്‍ഷമായി ഏറെ ദുരിതം അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.