ഇരിട്ടി: ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷൻ ധാന്യങ്ങൾ സർക്കാർ വീട്ടിലെത്തിച്ചുനൽകും. സംസ്ഥാന സർക്കാറിന്റെ കീഴിൽ പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട ജില്ലയിൽ പ്രവർത്തനം തുടങ്ങി. കോളനികളിലുള്ള കുടുംബങ്ങൾക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കോളനികളിലെ വീട്ടിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലതല ഉദ്ഘാടനം ഇരിട്ടി കീഴ്പള്ളിയിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. 11 കോളനികളിലായി 458 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ ചതിരൂർ 110, വിയറ്റ്‌നാം, അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കർ, കൊട്ടിയൂരിലെ കൂനംപള്ള, കേളകത്തെ രാമച്ചി പണിയ, രാമച്ചി കുറിച്യ എന്നീ കോളനികളിലേക്കും തലശ്ശേരി താലൂക്കിലെ കോളയാട് പഞ്ചായത്തിലെ പറക്കാട്, കൊളപ്പ, പാട്യത്തെ മുണ്ടയോട്, കടവ് കോളനികളിലേക്കും തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ പഞ്ചായത്തിലെ ഏറ്റുപാറ കോളനികളിലേക്കുമാണ് ആദ്യഘട്ടത്തിൽ സഞ്ചരിക്കുന്ന റേഷൻകട പ്രവർത്തിക്കുക. നിലവിൽ വാഹനങ്ങൾ വാടകക്കെടുത്താണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. അതത് മണ്ഡലങ്ങളിലേക്കായി വാഹനം വാങ്ങാനായി എം.എൽ.എമാർ ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ യാത്രാബുദ്ധിമുട്ട് നേരിടുന്ന മറ്റു ഗോത്രകോളനികളിലേക്കും സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസ് സീനിയർ സൂപ്രണ്ട് കെ. രാജീവ് അറിയിച്ചു. പടം) ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ഫ്ലാഗ് ഓഫ് ഇരിട്ടി കീഴ്പള്ളിയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു ration flagoff mionster anil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.