പ്രാണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് ട്രസ്റ്റ് ഉദ്ഘാടനം

തലശ്ശേരി: നാട്യകല മേഖലയിൽ സജീവമാവാൻ തലശ്ശേരിയിലെ പ്രാണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് ട്രസ്റ്റ് ഒരുങ്ങി. തിങ്കളാഴ്ച ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. വൈകീട്ട് മൂന്നരക്ക് പ്രശസ്ത വാദ്യകലാകാരന്മാരുടെ കേളികൊട്ടോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 4.30ന് നടക്കുന്ന സാംസ്കാരിക സദസ്സ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സബ് കലക്ടർ അനുകുമാരി, പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരി, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കഥകളി ആചാര്യൻ കോട്ടക്കൽ രാജ്മോഹൻ, സോപാന സംഗീതജ്ഞൻ ഏലൂർ ബിജു, സന്തോഷ് ആലങ്കോട്, ബഹ്റൈൻ സോപാനം വാദ്യകലാസംഘം ഡയറക്ടർ സന്തോഷ് കൈലാസ്, കോട്ടക്കൽ ജയൻ, കലാമണ്ഡലം അനീഷ്, പിന്നണി ഗായിക നിമിഷ കുറുപ്പത്ത്, പുല്ലാങ്കുഴൽ കലാകാരി ഭദ്രപ്രിയ എന്നിവർ സംബന്ധിക്കും. തുടർന്ന് നർത്തകി മണിമേഖല ടീച്ചറും ശിഷ്യരും അവതരിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവിഷ്കാരം. ഏഴിന് കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമനും സംഘവും അവതരിപ്പിക്കുന്ന സംഗീത- വാദ്യസമന്വയം, എട്ടിന് കഥകളി എന്നിവയും അരങ്ങേറും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ, പ്രാണ മാനേജിങ് ട്രസ്റ്റിയും നർത്തകിയുമായ മണിമേഖല, അജീഷ് നങ്ങാരത്ത്, സന്തോഷ് ചിറക്കര, ചാലക്കര പുരുഷു, അഭിരാമി ദേവദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.