യൂത്ത് ലീഗ് ജാഗ്രത റാലി

തലശ്ശേരി: മുസ്‍ലിം യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യുവജാഗ്രത റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായിക്ക് പതാക കൈമാറി മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. മട്ടാമ്പ്രം ഇന്ദിരഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. റഷീദ് തലായി അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി കെ.എ. ലത്തീഫ് ഉപഹാര സമര്‍പ്പണം നടത്തി. റാഷിദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, സി.കെ.പി. മമ്മു, സാഹിര്‍ പാലക്കല്‍, തസ്‍ലിം ചേറ്റംകുന്ന്, ഷഹബാസ് കായ്യത്ത്, അസീസ് വടക്കുമ്പാട്, എന്‍. മൂസ, മുനവര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. തഫ്‌ലീം മാണിയാട്ട് സ്വാഗതവും ഫൈസല്‍ പുനത്തില്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.