കതിരൂരിൽ ശുചിത്വ സന്ദേശ റാലി

കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലരോഗ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു ദിനം ഒരു വാർഡ് ശുചീകരണ യഞ്ജത്തിന്റെ സമാപനത്തോടനുബന്ധിച്ച് ശുചിത്വ റാലിയും ജാഗ്രത സമ്മേളനവും നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. ജില്ല മലേറിയ ഓഫിസർ പ്രകാശൻ, വൈസ് പ്രസിഡന്റ് സനില പി. രാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ശ്രേയ, സി.ഡി.എസ് ചെയർപേഴ്സൻ എ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ലത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംസീന എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സാഹിന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.