ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂനിറ്റ് കണ്ണൂര്‍ മിംസില്‍

കണ്ണൂര്‍: മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ചികിത്സ ശാഖയായ ക്രാനിയോഫേഷ്യല്‍ സര്‍ജറി യൂനിറ്റ് കണ്ണൂര്‍ ആസ്റ്റർ മിംസില്‍ പ്രവർത്തനമാരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. നിലവില്‍ എറണാകുളം, ബംഗളൂരു പോലെയുള്ള പ്രധാന നഗരങ്ങളില്‍ മാത്രമാണ് ക്രാനിയോ ഫേഷ്യല്‍ സര്‍ജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളുമുള്ളത്. യൂനിറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ അതി സങ്കീർണമായ മൂന്ന് കേസുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി മാനേജ്മെന്റ് അറിയിച്ചു. അപേര്‍ട്ട് സിന്‍ഡ്രോം എന്ന അസുഖം ബാധിച്ച് തലയുടെ ആകൃതി ക്രമപ്രകാരമല്ലാതായ കുഞ്ഞിനെ ആദ്യ ഘട്ട ശസ്ത്രക്രിയയായ എന്‍ഡോസ്‌കോപ്പിക് വെട്രിക്കുലോസ്റ്റമിക്ക് വിധേയനാക്കി വിജയകരമായി പൂര്‍ത്തീകരിച്ചു. തലയോട്ടിയുടെ വളര്‍ച്ച സംബന്ധമായ തകരാര്‍ അനുഭവിച്ച കുഞ്ഞിന് നിർവഹിച്ച പോസ്റ്റീരിയര്‍ കാല്‍വാരിയല്‍ ഡിസ്ട്രാക്ഷന്‍, മുച്ചിറിക്കുള്ള ശസ്ത്രക്രിയ എന്നിവയാണ് ക്രാനിയോ ഫേഷ്യല്‍ യൂനിറ്റിന്റെ ഭാഗമായി നിർവഹിച്ച മറ്റ് ശസ്ത്രക്രിയകള്‍. ഏറ്റവും നൂതനമായ ഉപകരണങ്ങളുടെയും ശസ്ത്രക്രിയ സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യവുമാണ് ക്രാനിയോ ഫേഷ്യല്‍ സര്‍ജറി യൂനിറ്റിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ക്രാനിയോ ഫേഷ്യല്‍ യൂനിറ്റിന്റെ മേധാവി ഡോ. മഹേഷ് ഭട്ട് പറഞ്ഞു. വാർത്തസമ്മേളനത്തില്‍ റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ.സി.വി. രമേഷ്, ഡോ. മഹേഷ് ഭട്ട്, ഡോ. അജോയ് വിജയൻ, വിവിൻ ജോർജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.