റോഡ് സുരക്ഷ ബോധവത്കരണം

പയ്യന്നൂർ: കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റും പയ്യന്നൂർ സബ് റീജനൽ ആർ.ടി.ഒയുടെയും നേതൃത്വത്തിൽ നടത്തി. റോഡ് നിയമങ്ങൾ പാലിച്ചവർക്ക് മധുരവും സേഫ് ഡ്രൈവിങ് ബാഡ്ജും കാഡറ്റുകൾ നൽകി. ചടങ്ങ് പയ്യന്നൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. മനോജ് കൈപ്രത്ത്, പി.വി. രാജേഷ്, സന്തോഷ് കുമാർ, ലതീഷ് പുതിയടത്ത്, എം. സിൽജ, ലിജോ വർഗീസ് എന്നിവർ സംസാരിച്ചു. പി.വൈ.ആർ എസ് - പി സി കടന്നപ്പള്ളി ചന്തപ്പുരയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സിയും ആർ.ടി.ഒയും സംയുക്തമായി നടത്തിയ റോഡ് സുരക്ഷ ബോധവത്കരണ പരിപാടി പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.