കണ്ണൂർ: ഉരുൾപൊട്ടി ദുരിതബാധിത മേഖലയായ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി നാഷനൽ ഫോറം ഫോർ പീപ്ൾസ് റൈറ്റ് പ്രവർത്തകർ. മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേരാവൂർ, കണിച്ചാർ മേഖലകളിൽ സഹായവുമായി എത്തിയത്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന വിവിധ സാധനങ്ങളുമായാണ് പ്രവർത്തകരെത്തിയത്. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ സാധനസാമഗ്രികൾ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി പി.ജി. ശ്രീജിത്ത്, ജില്ല പ്രസിഡന്റ് ധന്യ വിജേഷ്, ജനറൽ സെക്രട്ടറി പി.ഡി. ജോൺസൺ, ജില്ല വൈസ് പ്രസിഡന്റുമാരായ അനൂപ് തവര, അബ്ദുൽ ഖാദർ, ജില്ല സെക്രട്ടറി കെ.കെ. ഗംഗാധരൻ, കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി ജസീർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ..... ദുരിതബാധിത മേഖലയിലേക്കുള്ള സാധനങ്ങൾ പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.