കണ്ണൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പാചക തൊഴിൽ മേഖല പ്രതിസന്ധിയിൽ.വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂനിയൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിലക്കയറ്റം കാരണം വിവാഹ ആഘോഷ പരിപാടികൾ പലരും വെട്ടിച്ചുരുക്കുകയാണ്. അതുകാരണം ഭൂരിപക്ഷം തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ്. പലരും മറ്റു തൊഴിൽ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു.
പരമ്പരാഗത പാചക തൊഴിൽ മേഖല വൻ തൊഴിൽ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴും പൊതുവിപണിയിൽ ഇരു സർക്കാറുകളും ഇടപെടുന്നില്ലെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ വി. കണ്ണൂർ ആരോപിച്ചു. സ്ഥിരമായ ശമ്പളമില്ലാത്ത പരമ്പരാഗത പാചക തൊഴിലാളികൾക്ക് ജീവിതം കരപിടിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്.
പലവട്ടം ആവശ്യപ്പെട്ടിട്ടും പാചകം തൊഴിലായി അംഗീകരിക്കാൻപോലും സർക്കാർ തയാറായില്ല. ഇപ്പോഴത്തെ വിലക്കയറ്റം കാരണം തൊഴിൽ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പാചകത്തൊഴിലാളികൾ തൊഴിലില്ലാതെ ആത്മഹത്യ വക്കിലെത്തും. പാചകവാതക -നിത്യോപയോഗ സാധന വിലക്കയറ്റം പാചക തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മത്സ്യവും മാംസവും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എന്നുവേണ്ട സർവത്ര സാധനങ്ങൾക്കും ഇതുവരെ ഇല്ലാത്തത്രയും വിലക്കയറ്റമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.