'പ്രകൃതിദുരന്തം പഠിക്കാൻ കമീഷനെ നിയമിക്കണം'

പേരാവൂർ: നിടുംപൊയിൽ-മാനന്തവാടി റോഡിന്റെ ഇരുവശങ്ങളിലെ ഗ്രാമങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിയമിക്കണമെന്ന് ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ സുഷാന്ത് ആവശ്യപ്പെട്ടു. ക്വാറികളുടെ പ്രവർത്തനത്തിന് ഒത്താശ ചെയ്ത പഞ്ചായത്തും അധികാരികളും രാഷ്ട്രീയ പാർട്ടികളും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ​ക്വാറികളുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും സുഷാന്ത് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.