മാഹി: യു.പിയിൽ നിന്നുള്ള 35കാരനായ ഹോട്ടൽ തൊഴിലാളിക്ക് മാഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് രണ്ടിന് ഗോരഖ്പുരിൽനിന്ന് പാസഞ്ചർ ട്രെയിനിനും മൂന്നിന് ഝാൻസിയിൽനിന്ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസിലും യാത്ര ചെയ്ത് അഞ്ചിന് കണ്ണൂർ റെയിൽവേ സ്റ്റഷനിൽ ഇറങ്ങിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
KL 08 AR 6978 ടാക്സിയിലാണ് മാഹിയിലെത്തിയത്. അതേ ടാക്സിയിൽ തന്നെ വൈകീട്ട് അഞ്ചിന് ചാലക്കര രാജീവ് ഗാന്ധി ആയുർവേദ കോളജ് കോവിഡ് സൻെററിൽ ക്വാറൻറീനിൽ പ്രവേശിച്ചു.
11ന് മാഹിയിലെ ഹോട്ടൽ റെസിഡൻസിയിൽ പെയ്ഡ് ക്വാറൻറീനിലേക്ക് മാറി. ഇതിനിടെ ലഭിച്ച സ്രവപരിശോധനയുടെ ഫലം പോസിറ്റിവ് ആയതിനാൽ മാഹി ഗവ. ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. മാഹിയിൽ എത്തിയ ഉടൻ നിരീക്ഷണത്തിലായതിനാൽ മാഹിയിൽ സമ്പർക്കമൊന്നുമില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലഭിച്ച 25 ഫലങ്ങളും നെഗറ്റിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.