അണ്ടലൂർ കാവ് സംരക്ഷണത്തിന്​ സർക്കാർ നടപടി

ക്ഷേത്രഭാരവാഹികൾ, നാട്ടുകാർ എന്നിവരിൽനിന്ന് ലഭിച്ച നിർദേശങ്ങൾ സമർപ്പിക്കും തലശ്ശേരി: സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും കാര്യക്ഷമമാക്കാനുള്ള പഠനം നടത്താൻ നിയോഗിക്കപ്പെട്ട നിയമസഭ പരിസ്ഥിതി കമ്മിറ്റി അംഗങ്ങൾ ധർമടത്തെ അണ്ടലൂർ കാവും താഴേക്കാവും സന്ദർശിച്ചു. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ ഉൾപ്പെടെ ആറ് എം.എൽ.എമാരാണ് ബുധനാഴ്ച രാവിലെ അണ്ടലൂർ കാവിലെത്തിയത്. നൂറ്റാണ്ടി​ൻെറ പഴക്കമുള്ളതും ജപ്പാൻ, കൊറിയ തുടങ്ങി വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നതുമായ അപൂർവ മരങ്ങൾ അണ്ടലൂർ താഴെക്കാവിലുണ്ടെന്നും ഇവ സംരക്ഷിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ക്ഷേത്രഭാരവാഹികൾ പരിസ്ഥിതി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. മരങ്ങൾക്ക് കാലാകാലം വെള്ളം ലഭ്യമാക്കാൻ താഴെക്കാവിൽ കുളം നിർമിക്കണമെന്നും ആവശ്യമുയർന്നു. അണ്ടലൂർ കാവി​ൻെറ ഉപക്ഷേത്രമായ മുല്ലപ്രം ഭഗവതി ക്ഷേത്രവും സംരക്ഷിക്കണം. ദേശപ്രതിനിധികളും ക്ഷേത്രഭാരവാഹികളും രാഷ്​ട്രീയപാർട്ടി നേതാക്കളും നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കുമെന്നും ഇ.കെ. വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. പി.കെ. ബഷീർ, ലി​േൻറാ ജോസഫ്, കെ.ഡി. പ്രസേനൻ, ജോബ് മൈക്കിൾ, സജീവ് ജോസഫ് എന്നിവർക്ക് പുറമെ ജില്ലയിലെ ജനപ്രതിനിധിയായി കെ.പി. മോഹനൻ എം.എൽ.എയും കൂടെയുണ്ടായി. മലബാർ ദേവസ്വം ബോർഡ് പ്രതിനിധി എം. മനോഹരൻ, പാരമ്പര്യ-പാരമ്പര്യേതര ഊരാളന്മാരായ പനോളി മുകുന്ദനച്ചൻ, തട്ടാലിയത്ത് ഗിരീശനച്ചൻ, അരയാക്കണ്ടി സലീം, എ. വിനോദൻ, വരച്ചൽ സന്തോഷ്, കല്യാട്ട് പ്രേമൻ, കുന്നുമ്മൽ ചന്ദ്രൻ, പി.ടി. സനൽകുമാർ, പൊലപ്പാടി രമേശൻ എന്നിവർ പരിസ്ഥിതി കമ്മിറ്റി മുമ്പാകെ കാര്യങ്ങൾ വിശദീകരിച്ചു. andalloor kav visit നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ അണ്ടലൂർ കാവ് സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.