കേളകം: ഓടംതോട് പുഴയിൽ കുളിക്കാനെത്തിയവർക്ക് നേരെ കാട്ടാനയുടെ പരാക്രമം. രണ്ടുപേർക്ക് പരിക്കേറ്റു.
ആനയുടെ പിടിയിൽ പെടാതിരിക്കാൻ ഓടിയ ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്ക് നിവാസികളായ മേഘ (17), രഞ്ജനി (20) എന്നിവർക്കാണ് വീഴ്ചയിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി ഏഴരയോടെ ആറളം ഫാം ഓഫിസിന് സമീപത്തെ ഓടംതോട് പുഴയിൽ കുളിക്കാനെത്തിയവർക്ക് നേരെ കാട്ടാന ഓടിയടുക്കുകയായിരുന്നു.
പരിക്കേറ്റവരെ വനം വകുപ്പ് സംഘം പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാൾക്ക് തലക്കും മറ്റൊരാൾക്ക് കാലിനുമാണ് പരിക്ക്. കീഴ്പള്ളി, കൊട്ടിയൂർ-മണത്തണ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിക്കേറ്റവരെ അനുഗമിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വനം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.