ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തു

തലശ്ശേരി: കുട്ടിമാക്കൂലിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം. കുട്ടിമാക്കൂൽ മഠം പരിസരത്തെ കയ്യാല ശശീന്ദ്രൻ സ്മാരക ബസ് ഷെൽട്ടറിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. മുമ്പ് തകർക്കപ്പെട്ട ഷെൽട്ടറാണിത്. കഴിഞ്ഞ ദിവസം പുനർനിർമിച്ച്​ തുടങ്ങിയതായിരുന്നു. ഇതി​ൻെറ കല്ലുകളാണ് ഇളക്കിയെറിഞ്ഞത്. നിരവധി തവണ ഈ ഷെൽട്ടറിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. ഡി.സി.സി സെക്രട്ടറി സി.ടി. സജിത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഇ. വിജയകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധിച്ചു. ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ്​ കെ.പി. സാജു സ്ഥലം സന്ദർശിച്ചു. പടം....കുട്ടിമാക്കൂൽ കയ്യാല ശശീന്ദ്രൻ സ്മാരക ബസ് ഷെൽട്ടർ തകർത്തനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.