ലേബർ ഷെഡിൽ അനധികൃത താമസം തടയണം

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ 13ാം വാർഡിൽ ജനവാസ കേന്ദ്രത്തിൽ നിർമിച്ച ലേബർ ഷെഡിന്​ പ്രവർത്തനാനുമതി ലഭിക്കുംമുമ്പ് അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് തടയണമെന്ന് 13ാം വാർഡ് റസിഡൻഷ്യൻ അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. കേരള കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽപറത്തി ഷീറ്റുകൊണ്ട് ചുമരും മേൽക്കൂരയും ഉണ്ടാക്കിയാണ് ലേബർ ഷെഡ് നിർമിക്കുന്നത്. നീക്കത്തിൽനിന്ന്​ പിന്മാറാത്ത പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. വിജയൻ വളമ്പത്ത് അധ്യക്ഷത വഹിച്ചു. പി.വി. രാഘവൻ, പി.വി. സുരേന്ദ്രൻ, ടി.കെ. സുരേന്ദ്രൻ, ഡി.കെ. മനോജ്, കെ.എം. അനിൽകുമാർ, പി. ഗിരീഷ്, പി.കെ. ജ്യോതി, കെ.പി. സരിത, ശൈലജ പവിത്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.