തലശ്ശേരി: ആധാരത്തിൽ വില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത് യു.വി നടപടി നേരിടുന്ന 2017 മാർച്ച് 31വരെയുള്ള കേസുകൾ തീർപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഇതിന്റെ ഭാഗമായി 10 ന് തലശ്ശേരി രജിസ്ട്രാർ ഓഫിസിൽ രാവിലെ 10 ന് നടത്തുന്ന അദാലത്തിൽ കുറവ് രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കി, കുറവു മുദ്രയുടെ 30 ശതമാനം മാത്രം ഒടുക്കി കേസുകൾ തീർപ്പാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫിസ് തലശ്ശേരി (ഫോൺ: 0490 2324240), ജില്ല രജിസ്ട്രാർ ഓഫിസ് (ഫോൺ: 0490 2321330) എന്നിവിടങ്ങളിൽ ലഭ്യമാണ്. ആധാരം അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്നതാണോ എന്നറിയുന്നതിനായി www.keralaregistration.gov.in എന്ന സൈറ്റിൽ പരിശോധിക്കാവുന്നതാണ്. മാർച്ച് 31 ന് ശേഷം റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുന്നതിനാൽ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.