കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ' ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ പതാകകൾ ഒരുക്കുന്നത്. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയരും. ഇതിനുള്ള പതാകകളുടെ നിർമാണമാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂനിറ്റിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 3000 പതാകകളാണ് നിർമിക്കുക. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുക്കുന്ന കോറത്തുണിയിലാണ് ദേശീയപതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയാറാക്കുന്നത്. പതാകകൾ തയാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂനിറ്റുകളിലേക്കും വിതരണം ചെയ്യും. പടം -flag making -പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ ദേശീയപതാകയുടെ നിർമാണം പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.