കണ്ണൂര്‍: എസ്.എം.എ ബാധിച്ച മുഴപ്പിലങ്ങാട്ടെ ഇനാറ മറിയത്തിെൻറ ചികിത്സ സഹായത്തിനായി ആക്രി ചലഞ്ചിലൂടെ സ്വരൂപിച്ചത് 10 ലക്ഷം രൂപ. എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ മേഖല കമ്മിറ്റിയാണ് തുക സ്വരൂപിച്ചത്. മേഖല കമ്മിറ്റിക്കു കീഴിലെ 17ഓളം ശാഖകളില്‍നിന്നാണ് ചികിത്സ ഫണ്ടിലേക്കായി രണ്ടു ദിവസങ്ങളിലായി ആക്രി പെറുക്കിയത്. ആറ് കേന്ദ്രങ്ങളിലാണ് ഇവ ശേഖരിച്ചുവെച്ചത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് എല്ലാ ശാഖകളും മുന്നിട്ടിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് എടക്കാട് മണപ്പുറം മസ്ജിദ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഫണ്ട് കൈമാറും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.