കണ്ണൂർ: ഓണത്തിനു ശേഷം ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. രണ്ടായിരത്തിനടുത്ത് രോഗികളാണ് ജില്ലയിൽ നാലുദിവസമായി പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 120 മരണവും റിപ്പോർട്ട് ചെയ്തു.
കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധ നിരക്ക് കൂടുതലായ നഗരസഭ വാര്‍ഡുകളില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിട്ടു. 32 നഗരസഭ വാര്‍ഡുകളിലാണ് നിയന്ത്രണം. വാര്‍ഡുകള്‍ ചുവടെ: ആന്തൂർ 3,7,11,12,24,26, ഇരിട്ടി 6,12, കൂത്തുപറമ്പ് 12,17,24,27, മട്ടന്നൂര്‍ 2,12,15,21,25,33, പാനൂര്‍ 1,8,20, പയ്യന്നൂര്‍ 7,12,16,22,25,38,40, ശ്രീകണ്ഠപുരം 5,12, തലശ്ശേരി 36, കണ്ണൂര്‍ 19.
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ഞായറാഴ്ച ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനോട് പൊതുവെ സഹകരിക്കുന്ന അനുകൂല സമീപനമാണ് ജനം സ്വീകരിച്ചത്. ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. അത്യാവശ്യകടകൾ മാത്രമാണ് തുറന്നത്. അത്യാവശ്യ യാത്രകൾക്കായി സത്യവാങ്മൂലവുമായെത്തിയവരെ പൊലീസ് കടത്തിവിട്ടു.
ട്രിപ്ൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിനും 22ന് ഓണത്തിനും ഞായറാഴ്ചത്തെ അടച്ചിടൽ ഒഴിവാക്കിയിരുന്നു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് വാരാന്ത്യലോക്ഡൗൺ പുനഃസ്ഥാപിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഡബ്ല്യു.ഐ.പി.ആര് ഏഴില്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള വാര്‍ഡുകളെയാണ് നിയന്ത്രിത മേഖലകളാക്കിയത്. ഗ്രാമപഞ്ചായത്ത്, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍:
ആലക്കോട് 16, അഞ്ചരക്കണ്ടി 4, ആറളം 5,6,15,17, അയ്യങ്കുന്ന് 8,9,10,13, അഴീക്കോട് 5,19,22, ചപ്പാരപ്പടവ് 3,8, ചെമ്പിലോട് 3,12,14,17, ചെങ്ങളായി 2, ചെറുതാഴം 1,8,12,16, ചിറ്റാരിപ്പറമ്പ് 3,4,5,8,9,10, ധര്‍മടം 2,3, എരുവേശ്ശി 4,7,12, ഏഴോം 1,10,12, ഇരിക്കൂര്‍ 11,13, കടമ്പൂര് 8,13, കടന്നപ്പള്ളി പാണപ്പുഴ 3,4,8,11, കതിരൂര്‍ 12, കല്യാശ്ശേരി 3, കണിച്ചാര്‍ 8, 12, കാങ്കോല്‍ ആലപ്പടമ്പ് 7, കണ്ണപുരം 2,7,9,12,13, കരിവെള്ളൂര്‍ പെരളം 1,7,10, കീഴല്ലൂര്‍ 1,14, കേളകം 7,9,10,11, കൊളച്ചേരി 14, കോളയാട് 2,5,9,10, കൂടാളി 13, കോട്ടയം മലബാര്‍ 6, കുഞ്ഞിമംഗലം 3,4,11, കുറുമാത്തൂര്‍ 4,9, കുറ്റിയാട്ടൂര്‍ 1,10,11,13,15, മാടായി 11, മലപ്പട്ടം 12,13, മാങ്ങാട്ടിടം 14, മാട്ടൂല്‍ 17, മയ്യില്‍ 3,6,9,10, മൊകേരി 5, മുണ്ടേരി 2,9,11,14, മുഴക്കുന്ന് 5,6,10, നടുവില്‍ 4, നാറാത്ത് 9,11, പന്ന്യന്നൂര്‍ 5, പാപ്പിനിശ്ശേരി 9, പരിയാരം 8, പാട്യം 6,11,13,15, പട്ടുവം 4, പായം 9, പെരളശ്ശേരി 15, പേരാവൂര്‍ 6,10,13, പിണറായി 18, രാമന്തളി 2,5,12, തൃപ്പങ്ങോട്ടൂര്‍ 3,5,7,8,9,10, ഉദയഗിരി 6,15, ഉളിക്കല്‍ 1,9,14,15,19, വളപട്ടണം 5, വേങ്ങാട് 7,19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.