കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായി. ഏഴു നിയമസഭ മണ്ഡലങ്ങളിലായി ആദ്യദിനം 1308 പേർ പോസ്റ്റലിൽ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെയും 85 വയസ്സ് കഴിഞ്ഞവരുടെയുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ആദ്യദിനം 85 വയസ് കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണ് പോസ്റ്റൽ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തിയത്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ തിങ്കഴാഴ്ച രാത്രി തന്നെ ഉപവരണാധികാരിക്ക് കൈമാറി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായിട്ടുള്ളത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പോളിങ് സുതാര്യമായി നടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പോളിങ് സംഘത്തിനൊപ്പം ഉണ്ടാകണമെന്ന് കലക്ടര്‍ അരുണ്‍ കെ. വിജയന്. കലക്ടറുടെ ചേംബറില്‍നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.