പേരാവൂർ: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്താൻ പീടികയിലാണ് അപകടം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. ഇന്ന് രാവിലെ 9.45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്.
എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കണ്ണൂർ തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.