പിണറായി: ധർമടം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ 20 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഡോ. വി. ശിവദാസന്‍ എം.പി അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ സുഗമമായ ഗതാഗതത്തിനായി ഹാര്‍ബര്‍ എന്‍ജിനീയര്‍ വിഭാഗം പൂര്‍ത്തീകരിച്ച റോഡുകള്‍, നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍, മണ്ണ്, ജല സംരക്ഷണ വകുപ്പ്, കേരള ലാൻഡ് െഡവലപ്മെന്റ് കോര്‍പറേഷന്‍, കൃഷി എന്‍ജിനീയറിങ് വകുപ്പുകളും പൂര്‍ത്തീകരിച്ച പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ഹാര്‍ബര്‍ എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ടി.വി. ബാലകൃഷ്ണന്‍, എന്‍ജിനീയറിങ് ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ കെ.പി. അബ്ദുല്‍സമദ്, മൈനര്‍ ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ കെ. ഗോപകുമാര്‍, കെ.എല്‍.ഡി.സി പ്രതിനിധി രാജീവന്‍, കൃഷി വകുപ്പ് പ്രതിനിധി ദിനേശന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രാജീവന്‍(പിണറായി), എന്‍.കെ. രവി (ധർമടം), എ.വി. ഷീബ(പെരളശ്ശേരി), ടി. സജിത(മുഴപ്പിലങ്ങാട്), ഗീത(വേങ്ങാട്), തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സജിത, പിണറായി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി. പ്രമീള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ശശിധരന്‍, എ. പ്രഭാകരന്‍, സി.കെ. ഗോപാലകൃഷ്ണന്‍, എന്‍.പി. താഹിര്‍, ആര്‍.കെ. ഗിരിധരന്‍, സംഘാടക സമിതി കണ്‍വീനര്‍ കോയിപ്രത്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു.
പൂര്‍ത്തിയാക്കിയത് 20 പദ്ധതികള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ 20 പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചത്. തീരദേശ റോഡുകളായ ധര്‍മടം പഞ്ചായത്തിലെ കൊള്ള്യാന്‍ സ്മാരക റോഡ്, പിണറായിയിലെ എ.കെ.ജി റോഡ്, വളപ്പിലക്കണ്ടി കൊറുമ്പന്‍ റോഡ്, പെരളശ്ശേരിയിലെ കിലാലൂര്‍ -മാണിക്കൊവ്വല്‍ റോഡ്, മുഴപ്പിലങ്ങാട്ടെ കൂടക്കടവ് ഗെയ്റ്റ്-ചിരാലക്കണ്ടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മൈനര്‍ ഇറിഗേഷന്റെ കീഴില്‍ പിണറായി പഞ്ചായത്തിലെ ഇല്ലത്തുങ്കണ്ടി വി.സി.ബി, ചേരിക്കില്‍ കുളം, പെരളശ്ശേരിയിലെ കണ്ണോത്ത് ചിറ-പൊതുവാച്ചേരി റോഡ്, വേങ്ങാട്ടെ പറമ്പായി കീഴേടത്ത് വയല്‍കുളം, കടമ്പൂരിലെ ഒരികര തോട് എന്നിവ നാടിന് സമര്‍പ്പിച്ചു.
മണ്ണ് ജല സംരക്ഷണത്തിനു കീഴില്‍ പിണറായി പഞ്ചായത്തിലെ തണ്വമംഗലം വിഷ്ണുക്ഷേത്ര കുളം, പെരളശ്ശേരിയിലെ ശാസ്താംകോട്ട അയ്യപ്പക്ഷേത്ര കുളം, ആറാട്ട് കുളം, വേങ്ങാട്ടെ കല്ലിക്കുന്ന് വയല്‍കുളം എന്നിവയും കെ.എല്‍.ഡി.സിയുടെ കീഴിലെ പെരളശ്ശേരിയിലെ മക്രേരി അമ്പലക്കുളം, പിണറായിലെ ചെക്കിക്കുനിപ്പാലം സബ്സ്റ്റേഷന്‍ തോട്, കൃഷി എന്‍ജിനീയറിങ് കീഴിലെ കുറ്റിവയല്‍-ബാവോട് കുളം ജലസേചന പദ്ധതി, വേങ്ങാട്ടെ കീഴത്തൂര്‍ വി.സി.ബി അനുബന്ധ പ്രവൃത്തി, ചെമ്പിലോട്ടെ തന്നട റോഡ് സംരക്ഷണം എന്നിവയാണ് യാഥാര്‍ഥ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.