ക​ണ്ണൂരിൽ വോ​ട്ട​ര്‍മാ​ര്‍ 21,16,876; പു​തി​യത് 62,720

 ക​ണ്ണൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. നി​ല​വി​ല്‍ 21,16,876 വോ​ട്ട​ര്‍മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ 11,14,246 പേ​ര്‍ സ്ത്രീ​ക​ളും 10,02,622 പേ​ര്‍ പു​രു​ഷ​ന്മാ​രും എ​ട്ടു പേ​ര്‍ ട്രാ​ന്‍സ്ജെ​ൻഡേ​ഴ്സു​മാ​ണ്. 2024 ജ​നു​വ​രി 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം 20,54,158 വോ​ട്ട​ര്‍മാ​രാ​യി​രു​ന്നു ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍നി​ന്ന് 62,720 പേ​രു​ടെ വ​ര്‍ധ​ന​യാ​ണുണ്ടാ​യ​ത്. 32,015 പു​രു​ഷ​ന്മാ​രും 30,704 സ്ത്രീ ​വോ​ട്ട​ര്‍മാ​രു​മാ​ണ് പു​തു​താ​യി പേ​രു​ചേ​ര്‍ത്ത​ത്.

18നും 19​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 55,166 പേ​രും 20നും 29​നും ഇ​ട​യി​ലു​ള്ള 3,48,884 പേ​രും 30നും 39​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 3,92,017 പേ​രും 40നും 49​നും ഇ​ട​യി​ലു​ള്ള 4,47,721 പേ​രും 50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 8,73,088 വോ​ട്ട​ര്‍മാ​രു​മാ​ണ് ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള​ത്. 2024 ജ​നു​വ​രി 22നു​ശേ​ഷം പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​ര​മു​ള്ള ആ​കെ വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം, ബ്രാ​ക്ക​റ്റി​ല്‍ വ​ര്‍ധ​ന: പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം 1,86,495 (4196), ക​ല്യാ​ശ്ശേ​രി 1,91,543 (5598), ത​ളി​പ്പ​റ​മ്പ് 2,21,295 (7434), ഇ​രി​ക്കൂ​ര്‍ 1,97,680 (4128), അ​ഴീ​ക്കോ​ട് 1,85,094 (5999), ക​ണ്ണൂ​ര്‍ 1,78,732 (5563), ധ​ര്‍മ​ടം 1,99,115 (5774), ത​ല​ശ്ശേ​രി 1,78,601 (6107), കൂ​ത്തു​പ​റ​മ്പ് 2,01,869 (8078), മ​ട്ട​ന്നൂ​ര്‍ 1,95,388 (5143), പേ​രാ​വൂ​ര്‍ 1,81,064 (4700) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​കെ വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള​ത്.

Tags:    
News Summary - 21,16,876 voters in Kannur; 62,720 New Votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.