കണ്ണൂർ: മാഹിയിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന 4000 ലിറ്റർ ഡീസൽ പിടികൂടി 4,66,010 രൂപ പിഴയിട്ടു. തലശ്ശേരി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫിസർ സൽജിത്തിന്റെ നേതൃത്വത്തിൽ കോടിയേരി കാൻസർ സെന്ററിന് സമീപത്തുവെച്ചാണ് നികുതി വെട്ടിച്ച് ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.
തുടർന്ന് നികുതിയും പിഴയും ഈടാക്കി വിട്ടയച്ചു. എടക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു ഡീസൽ. ജി.എസ്.ടി സ്ക്വാഡിൽ ഇൻസ്പെക്ടർമാരായ ശ്രീജേഷ്, മനീഷ്, അനിൽകുമാർ, ഡ്രൈവർ മഹേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു. നികുതിവെട്ടിച്ച് ഇന്ധനക്കടത്ത് നടത്തുന്നതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് എൻഫോഴ്സ്മെന്റ് ഓഫിസർ സൽജിത്ത് പറഞ്ഞു.
മാഹിയിൽനിന്നും കർണാടകയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് വ്യാപകമായി ഇന്ധനം കടത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ 30ന് പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോൾ അഞ്ചു രൂപയും വിലക്കുറവിലാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.