കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു നടത്തുന്ന പത്താംതരം തുല്യത പരീക്ഷ സെപ്റ്റംബർ 11ന് തുടങ്ങും. എട്ട് പഠനകേന്ദ്രങ്ങളിലായി ജില്ലയില്‍ ഈ വര്‍ഷം 869 പേരാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 618 സ്ത്രീകളും 251 പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽെപട്ട 44 പേരും പട്ടികവര്‍ഗ വിഭാഗത്തിലുള്ള 36 പേരും ഭിന്നശേഷിക്കാരായ 20 പേരും ഉള്‍പ്പെടും. നാഷനല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 87 പേരില്‍ 61 പേരും പരീക്ഷ എഴുതും. അവര്‍ക്കായി പ്രത്യേക പരിശീലനവും സാക്ഷരത മിഷന് നല്കുന്നു. കണ്ണൂര്‍ വി.എച്ച്.എസ്, തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസ്.എസ്, കൂത്തുപറമ്പ് ജി.എച്ച്.എസ്.എസ്, പാനൂര്‍ പി.ആര്.എം.എച്ച്.എസ്.എസ്, പേരാവൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസ്, ചാവശ്ശേരി ജി.വി.എച്ച്.എസ്.എസ്, തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസ്, മാടായി ജി.ബി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ്, കല്യാശ്ശേരി കെ.പി.ആര്.ജി.എച്ച്.എച്ച്.എസ്.എസ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പരീക്ഷ എഴുതുന്നവര്‍ ബന്ധപ്പെട്ട സ്കൂളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. പരീക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പഠന കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷകള്‍ സംഘടിപ്പിച്ചു. സെന്റര്‍ കോഓഡിനേറ്റര്‍മാരും അധ്യാപകരും മാതൃകാ പരീക്ഷക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.