കൂത്തുപറമ്പ്: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയൽ സ്വദേശി പ്രശാന്ത്- അനില ദമ്പതികളുടെ മകൻ അശ്വന്ത് (16) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം.
പുഴയിൽ കുളിക്കാൻ ഇറങ്ങിയ അശ്വന്തിനെ ഏറെനേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അശ്വന്തിനെ പുഴയിൽനിന്ന് കരക്കെത്തിച്ചത്. ഇതിനിടയിൽ കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേനൽകാലമായതോടെ പുഴയിൽ വെള്ളം കുറവായിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. സഹോദരി: അനാമിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.