അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 30ഓളം ശുചീകരണ തൊഴിലാളികൾക്ക് ജോലി നഷ്ടമായി. ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ, മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായി കലക്ടർ ഏറ്റെടുത്തിരുന്നു.
ഇതേത്തുടർന്നാണ്, ശുചീകരണ ജീവനക്കാർക്ക് ആശുപത്രിയിൽ ജോലി നഷ്ടമാവുമെന്ന കാര്യം മാനേജ്മെൻറ് അറിയിച്ചത്. ജോലി നഷ്ടപ്പെടുന്ന ആശുപത്രി ജീവനക്കാർക്ക് ജോലിക്കായി എൻ.എച്ച്.എം വഴി പേര് രജിസ്റ്റർ ചെയ്യാൻ കലക്ടർ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ പേര് എൻ.എച്ച്.എം വഴി രജിസ്റ്റർ ചെയ്യണമെങ്കിൽ മാനേജ്മെൻറിെൻറ ശിപാർശ കത്ത് ആവശ്യമാണ്. എന്നാൽ, തങ്ങൾ കരാർ അടിസ്ഥാനത്തിലായതിനാൽ കത്ത് നൽകാനോ എൻ.എച്ച്.എം വഴി ജോലി ലഭ്യമാക്കാനോ മാനേജ്മെൻറ് നടപടി സ്വീകരിച്ചില്ലെന്ന് ശുചീകരണ ജീവനക്കാരായ സി.പി. അജിത, റീജ ഊർപ്പള്ളി എന്നിവർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11ന് ശുചീകരണ ജീവനക്കാരായ എട്ടുപേർ മെഡിക്കൽ കോളജ് സി.ഇ.ഒ സുരേന്ദ്രനാഥുമായി ചർച്ച നടത്തിയിരുന്നു. ജീവനക്കാരുടെ ജോലി പ്രശ്നത്തിൽ തീരുമാനാവാതെ യോഗം പിരിഞ്ഞു.
ശുചീകരണ ജീവനക്കാർക്കും ആശുപത്രിയിലെ നഴ്സ്മാരടക്കമുള്ള മറ്റ് ജീവനക്കാർക്കും ഏപ്രിലിലെ ശമ്പളം കിട്ടിയില്ലെന്നും പരാതിയുണ്ട്. അതേസമയം, പൂർണമായും കരാർ അടിസ്ഥാനത്തിലെടുത്ത ശുചീകരണ ജീവനക്കാർക്ക് ശിപാർശ കത്ത് നൽകാനാവില്ലെന്ന് മെഡിക്കൽ കോളജ് സി.ഇ.ഒ സുരേന്ദ്രനാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.