പാനൂർ: മീത്തലെ ചമ്പാട് ജങ്ഷനിൽ ആക്ടീവ സ്കൂട്ടർ നാഷനൽ പെർമിറ്റ് ലോറിക്കടിയിൽപെട്ടുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കതിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിക്കിടയിൽ കൂരാറയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ പെടുകയായിരുന്നു. ചെണ്ടയാട് സ്വദേശികളും സ്കൂട്ടർ യാത്രക്കാരുമായ അബ്ദുല്ല, മകൻ സയാൻ എന്നിവർ ചാടി മാറി രക്ഷപ്പെടുകയായിരുന്നു.
ഏറെ പണിപ്പെട്ട് ലോറിയുടെ ടയർ അഴിച്ചുമാറ്റിയാണ് സ്കൂട്ടർ ലോറിക്കടിയിൽനിന്നും പുറത്തെടുത്തത്. സ്കൂട്ടർ പൂർണമായും തകർന്നു. ജങ്ഷനിൽ ലോറി വളഞ്ഞ് വരുമ്പോൾ പിന്നിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവരമറിഞ്ഞ് പാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ചമ്പാട് - പൊന്ന്യം പാലം റൂട്ടിൽ ഗതാഗത സ്തംഭനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.