കണ്ണൂർ: സ്കൂളുകള്‍ക്ക് സമീപം നിരോധിത പുകയില ഉൽപന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപന തടയുന്നതിനായി ജില്ലയില്‍ വ്യാപക പരിശോധന നടത്താൻ തീരുമാനം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കാനും ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല കോഓഡിനേഷന്‍ കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു.
നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും. പൊലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും പരിശോധനകള്‍ക്ക് നേതൃത്വം നൽകുക. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
എല്ലാ സ്കൂളുകളിലും കോട്പ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കും.
സ്കൂള്‍ തുറന്നതിനു ശേഷമുള്ള ആദ്യ അസംബ്ലിയില്‍ പുകയില വിരുദ്ധ പ്രതിജ്ഞയെടുക്കും. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 30നു കാമ്പയിനിന് തുടക്കമാകും. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ, ജില്ല ടി.ബി ഓഫിസര്‍ ഡോ. രജ്ന ശ്രീധരന്, അഡീ. എസ്.പി.പി ബാലകൃഷ്ണന് നായര്‍, ജില്ല കോഓഡിനേറ്റര്‍ ഹയര്‍ സെക്കൻഡറി എജുക്കേഷന്‍ എം.കെ അനൂപ് കുമാര്‍, അസി. പി.എഫ് ഓഫിസര്‍ (വിദ്യാഭ്യാസ വകുപ്പ്) എ.എസ് ബിജേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.