കണ്ണൂർ: ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നിന്ന് വിജയിച്ച അഡ്വ. ബിനോയ് കുര്യന് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സി.പി.എമ്മിെൻറ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സഥാനാർഥിയായിരുന്നു അഡ്വ. ബിനോയ് കുര്യൻ.
സി.പി.എം ഇരിട്ടി എരിയ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് അദ്ദേഹം മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തില്ലേങ്കരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിൽ 18,524 വോട്ടിെൻറ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർഥി ലിൻഡ ജെയിംസിനെ പരാജയപ്പെടുത്തിയാണ് ബിനോയ് കുര്യൻ മികച്ച വിജയം നേടിയത്.
നിലവിലുള്ള ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ. വിജയൻ അടുത്ത ദിവസം സ്ഥാനം രാജിവെക്കും. തുടർന്ന് അഡ്വ. ബിനോയ് കുര്യൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറാകും.
ചടങ്ങില്‍ ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, പി. ജയരാജന്, കെ.പി. സഹദേവന് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ചന്ദ്രന് ജില്ല പഞ്ചായത്തിെൻറ സ്നേഹോപഹാരം പ്രസിഡൻറ് പി.പി. ദിവ്യ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.