കേളകം: വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവക്ക് ചുറ്റും കരുതൽ മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യാപക പരാതി ഉയരുന്നു.
ബഫർസോൺ മാപ്പ് പ്രസിദ്ധീകരിച്ചതിൽ അവ്യക്തതയുണ്ടെന്നും വീടുകളും ആരാധനാലയങ്ങളും ആദിവാസി സെറ്റിൽമെന്റ് ഏരിയയും ഉൾപ്പെടുത്താതെ മാപ്പ് അപൂർണമാണെന്നും പരാതി ഉയർന്നു. കണ്ണൂരിന്റെ മലയോര ഭാഗങ്ങളിൽ റിപ്പോർട്ടിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.
തോട്ടത്തിൽ രാധാകൃഷ്ണൻ കമീഷൻ പ്രസിദ്ധീകരിച്ച മാപ്പിൽ കൃഷിയിടങ്ങളും, പല ആളുകളുടെ വീടുകളും രേഖപ്പെടുത്തിയിട്ടില്ല.
ആക്ഷേപങ്ങൾ ഉന്നയിക്കാൻ ഡിസംബർ 23വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണിൽ ജനവാസ മേഖലകളായ കേളകം, കൊട്ടിയൂർ, ആറളം, പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നുവെന്ന് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.