മാനസയുടെ മൃതദേഹം എത്തിച്ച്​ മടങ്ങവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; രണ്ടുപേർക്ക്​ പരിക്ക്​

കണ്ണൂർ: കോതമംഗലത്ത്​ യുവാവ്​ വെടിവെച്ച്​ കൊന്ന കണ്ണൂർ നാറാത്തെ​ മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ച്​ മടങ്ങവേ ആംബുലൻസ്​ അപകടത്തിൽപെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.50-ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം.

എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച്‌ പോകുകയായിരുന്ന ആംബുലന്‍സാണ്​ അപകടത്തില്‍പ്പെട്ടത്​. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ്​ സർജൻസി ചെയ്യുന്ന കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം പി.വി. മാനസയാണ് (24) വെള്ളിയാഴ്ച വൈകീട്ട്​ മൂന്നുമണിയോടെ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായ പാലയാട് മേലൂർ രാഹുൽ നിവാസിൽ രഖിൽ പി. രഘൂത്തമൻ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച്​ ആത്മഹത്യ ചെയ്​തിരുന്നു. മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ രഖിൽ യുവതിയെ തൊട്ടടുത്ത മുറിയിലേക്ക്​ കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്​റ്റൾ ഉപയോഗിച്ച്​ വെടിയുതിർക്കുകയായിരുന്നു. 

Tags:    
News Summary - ambulance accident in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.